കല്‍പ്പറ്റ: വയനാട്ടില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിൽ. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസർ കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് പിടിയിലായത്.
മുണ്ടക്കുറ്റി സ്വദേശി ഉസ്മാന്റെ കയ്യിൽ നിന്ന് 4500 രൂപ കൈക്കൂലി വാങ്ങുന്പോഴാണ് ഇയാളെ പിടികൂടിയത്. ഉസ്മാൻ ആധാരത്തിലെ സര്‍വേ നമ്പര്‍ തിരുത്തുന്നതിനു വേണ്ടി വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ഇത് അനുവദിക്കുന്നതിനായാണ് അഹമ്മദ് നിസാർ കൈക്കൂലി വാങ്ങിയത്.
കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലന്‍സിൽ വിവരം അറിയിച്ചതിനെത്തുടർന്ന് വിജിലന്‍സ് സംഘം നല്കിയ നോട്ടുകള്‍ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റുന്നതിനിടയിൽ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയായിരുന്നു.