കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസർ പിടിയിലായി. വഴിക്കടവ് വില്ലേജ് ഓഫീസര്‍ മുഹമ്മദ് സമീറാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയിലായത്.അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
പരാതിക്കാരൻ തന്റെ പറമ്പിലെ തേക്കുമരം വെട്ടുന്നതിനു വനം വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഓണ്‍ലൈനില്‍ അപേക്ഷിച്ചു.
ഈ മാസം 26-ാം തീയതിയാണ് വില്ലേജ് ഓഫീസില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചത്.
തുടര്‍ന്ന് വില്ലേജ് ഓഫീസറെ കണ്ട് പരാതിക്കാരന് തന്റെ ആവശ്യം പറഞ്ഞു. എന്നാൽ വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ ആയിരം രൂപ കെെക്കൂലി നൽകണമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു.
ഉടൻ തന്നെ പരാതിക്കാരൻ ഈ കാര്യത്തെ കുറിച്ച് മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ്. എം.ഷഫീക്കിനെ അറിയിച്ചു.
തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം വിജിലന്‍സ് പൊലീസ് ഇന്‍സ്പെക്ടറായ ജ്യോതീന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ പിടികൂടുകയായിരുന്നു.
ഇന്‍സ്പെക്ടർ സ്റ്റെപ്റ്റോ ജോണ്‍, സബ് ഇന്‍സ്പെക്ടര്‍മാരായ സജി, മോഹന കൃഷ്ണന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ധനേഷ്, സന്തോഷ്, രാജീവ്, വിജയകുമാര്‍, ശ്രീജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്യാം, അഭിജിത്, സുബിന് എന്നിവർ അടങ്ങുന്ന സംഘമാണ് വില്ലേജ് ഓഫീസറെ പിടികൂടിയത്.