കോട്ടയം: ശന്പളവും വകുപ്പുകാറും മറ്റ് അനുകൂല്യങ്ങളുമായി ഒന്നരലക്ഷം രൂപ മാസം ലഭിച്ചിട്ടും പണത്തോട് ആർത്തിമൂത്ത കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഡപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ എസ്.എല്‍. സുമേഷിന് മാസം അഞ്ചുലക്ഷത്തോളം രൂപ കൈക്കൂലി ലഭിച്ചിരുന്നതായാണു പ്രാഥമിക സൂചന.
തിങ്കളാഴ്ച എയ്ഡഡ് സ്കൂളിലെ ലിഫ്റ്റിന്റെ സുരക്ഷാപരിശോധനയുടെ പേരില്‍ ഏഴായിരം രൂപ കൈക്കൂലി വാങ്ങുന്പോഴാണ് ഇയാൾ വിജിലന്‍സിന്റെ പിടിയിലാകുന്നത്. സുരക്ഷാസര്‍ട്ടിഫിക്കറ്റ് നല്കാൻ സുമേഷ് പതിനായിരം രൂപയാണു ചോദിച്ചത്. സ്കൂള്‍ അധികാരികളോടു ചോദിക്കാതെ പണം നല്കാന് സാധിക്കില്ലെന്ന് മാനേജര്‍ മറുപടി നല്കിയപ്പോള് മാനേജ്മെന്റിനെ അറിയിച്ചശേഷം ഫോണില്‍ വിവരമറിയിക്കാന്‍ സുമേഷ് നിർദേശിക്കുകയായിരുന്നു.
പാലാ ഭാഗത്തുള്ള പോളിടെക്നിക്കല്‍ പരിശോധനയ്ക്കായി എത്തുന്പോൾ 7,000 രൂപ കൈക്കൂലി നല്‍കണമെന്ന് ഇയാള്‍ സ്കൂള്‍ മാനേജരെ അറിയിച്ചതോടെയാണ് സ്കൂൾ അധികാരികൾ വിജിലന്‍സിനെ സമീപിച്ചത്. വകുപ്പുതല ബോര്‍ഡുള്ള കാറിലെത്തിയാണ് സുമേഷ് പണം കൈപ്പറ്റിയത്. കൈക്കൂലി ഇനത്തില്‍ ഇയാള്‍ക്ക് കോടികളുടെ നിക്ഷേപമുള്ളതായായി സംശയിക്കുന്നു.
കെട്ടിട സുരക്ഷാപരിശോധന വകുപ്പുകളിൽ നടക്കുന്നത് ഉദ്യോഗസ്ഥരുടെ പകല്‍ക്കൊള്ളയാണ്. വനിതാ ഉദ്യോഗസ്ഥര്‍വരെ പരിശോധനയ്ക്കെത്തി അവകാശം പോലെ പതിനായിരങ്ങള്‍ പടി വാങ്ങുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫ്ളാറ്റുകള്‍, വ്യാപാര സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുന്ന രണ്ടു വനിതാ ഉദ്യോഗസ്ഥരുടെ പടി കാല് ലക്ഷം രൂപയാണെന്ന് പരാതി ഉയര്‍ന്നിരുന്നു.