വരന് കഷണ്ടിക്കാരനാണെന്ന് വിവാഹവേദിയില്‍ വെച്ച് തിരിച്ചറിഞ്ഞ വധു ബോധം കെട്ടുവീണു.
വരണമാല്യം അണിയിക്കുന്നതിനു അല്‍പം മുമ്പ് മാത്രമാണ് വരന്‍ വിഗ് വച്ചിരിക്കുകയാണെന്ന് വധു മനസ്സിലാക്കിയത്.
ഇതോടെ വധു മയങ്ങി വീഴുകയായിരുന്നു. കൂടാതെ വിവാഹത്തില്‍നിന്നു പിന്‍മാറുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ ഫെബ്രുവരി 23ന് ആയിരുന്നു സംഭവം.
വരന്‍ തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നതു കണ്ടപ്പോഴാണ് വധുവിന് സംശയം തോന്നിയത്.തുടര്‍ന്ന്, വരന് കഷണ്ടിയാണെന്നും വിഗ് താഴെ വീഴാതിരിക്കാനാണ് തലപ്പാവ് ശരിയാക്കുന്നതെന്നും ഒരാള്‍ വധുവിനോടു പറഞ്ഞു.
ഇതുകേട്ടതോടെ കുഴഞ്ഞു വീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ വീട്ടുകാര്‍ ആശ്വസിപ്പിക്കുകയും വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു.
എന്നാല്‍ തയാറല്ല എന്ന് പെണ്‍കുട്ടി ഉറപ്പിച്ച് പറഞ്ഞു. ഇതോടെ വരനും സംഘവും മടങ്ങിപ്പോയെന്ന് വാര്‍ത്ത.
ആയുഷ്മാന്‍ ഖുറാന മുഖ്യ വേഷത്തിലെത്തിയ ‘ബാല’ എന്ന സിനിമയില്‍ ഇതേ സാഹചര്യം ആവിഷ്‌കരിച്ചിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നടി യാമി ഗൗതമായിരുന്നു ആയുഷ്മാന്റെ ഭാര്യയുടെ റോളിലെത്തിയത്.