കല്യാണത്തിനു ശേഷം നവവധു വരന്റെ വീട്ടിലേക്ക് കാറോടിച്ചത് 130 കിലോമീറ്റര്‍ ! ഒരു ലോക്ക് ഡൗണ്‍ വിവാഹത്തിന്റെ കഥയിങ്ങനെ…

ലോക്ക് ഡൗണ്‍ കാലത്ത് നടക്കുന്ന വിവാഹങ്ങളെല്ലാം വ്യത്യസ്ഥത കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ഗ്രാഫിക് ഡിസൈനറായ ചിതലി സ്വദേശി ജിനുവിന്റെയും ഇന്‍ഫോസിസ് ജീവനക്കാരി എറണാകുളം വെളിയനാട് സ്വദേശിനി സനാറ്റയുടെയും വിവാഹമാണ് ഇപ്പോള്‍ പുതുതായി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇന്നലെയായിരുന്നു വിവാഹം.

ചോറ്റാനിക്കരയില്‍ താലി കെട്ടിയ ശേഷം, രാവിലെ എട്ടരയോടെ വിവാഹവേഷത്തില്‍ തന്നെ വധൂവരന്മാര്‍ നേരെ പുറപ്പെട്ടു, പാലക്കാട്ടു ചിതലിയില്‍ ജിനുവിന്റെ വീട്ടിലേക്ക്.

നവവരനെയും അടുത്തിരുത്തി കാറോടിച്ചു വന്നതിന്റെ ആവേശത്തിലാണു സനാറ്റ. വീട്ടിലെത്താന്‍ എടുത്തതു മൂന്നര മണിക്കൂര്‍.

ഇതിനിടെ, പലയിടത്തും പൊലീസ് പരിശോധനയുണ്ടായിരുന്നു. ചിതലിയിലെ വീട്ടില്‍ വിരലിലെണ്ണാവുന്ന ബന്ധുക്കള്‍ മാത്രമാണു സ്വീകരിക്കാനുണ്ടായിരുന്നത്.

കല്ലേങ്കോണം റിട്ട. എസ്‌ഐ കെ.ജയപ്രകാശിന്റെയും കെ.വി.ലളിതയുടെയും മകനാണു ജിനു. സനാറ്റ വെളിയനാട് ചീരക്കാട്ടില്‍ റിട്ട.അധ്യാപകന്‍ ബാലകൃഷ്ണന്റെയും ഓമനയുടെയും മകളാണ്.

Related posts

Leave a Comment