അമിത വേഗത്തിൽ റോഡിൽ കൂടി ചീറിപ്പാഞ്ഞ് പോയാൽ പോലീസ് പിടിക്കുമെന്ന് ഉറപ്പുള്ള കാര്യമാണ്. എന്നാൽ ആശുപത്രികേസുകൾക്ക് ഇത് ബാധകമല്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അമിത വേഗത്തിൽ പോയ വാഹനം പോലീസ് തടഞ്ഞു നിർത്തുന്ന വീഡിയോ ആണ് വൈറലാകുന്നത്. ആഞ്ചൽ അറോറ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് വീഡിയോ പങ്കുവച്ചത്.
പഞ്ചാബിലാണ് സംഭവം. അമിത വേഗതയിൽ പോയ കാർ കണ്ട പോലീസ് വാഹനത്തിന് കൈ കാണിച്ചു. വാഹനം നിർത്തിയപ്പോഴാണ് കാറിനുള്ളിൽ ഇരിക്കുന്നത് നവവധു ആണെന്ന കാര്യം പോലീസിന് മനസിലായത്. തൻരെ വിവാഹത്തിനു പോകുകയാണെന്ന് അവൾ പോലീസിനോട് പറഞ്ഞു.
പോലീസ് അവളെ അനുഗ്രഹിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ഫൈൻ ഈടാക്കുന്പോൾ പണം കൊടുക്കുന്നതിനു പകരം ലഡു ആണ് അവൾ അവർക്ക് നൽകിയത്. നിരവധി ആളുകളാണ് വീഡിയോ കണ്ട് കമന്റ് ചെയ്തത്.
എന്ത് നന്മയുള്ള പോലീസുകാരാണ് ഇവർ. എക്കാലത്തുംഅവളുടെ മധുരമുള്ള ഓർമയിൽ ഈ പോലീസുകാരുടെ മുഖവും മായാതെ ഉണ്ടാകുമെന്നും ആളുകൾ കമന്റ് ചെയ്തു.