വിവാഹം കഴിഞ്ഞ് 12 മണിക്കൂറിനുള്ളിൽ ഭർത്താവിന് മുത്തലാഖ് ചൊല്ലിക്കൊടുത്ത് യുവതി. പട്നയിലെ ഫുൽവാരി ഷെരീഫ് ഏരിയയിലാണ് സംഭവം. വിവാഹ ചടങ്ങിനിടെ ഭക്ഷണത്തെ ചൊല്ലി വധുവിന്റെയും വരന്റെയും പക്ഷത്തുള്ളവർ തമ്മിൽ തർക്കമുണ്ടായി.
വിവാഹസമയത്ത് ഭക്ഷണം വിളമ്പിയതിനെച്ചൊല്ലി വരന്റെ ഭാഗത്തുനിന്നുള്ളവർ പരാതിപ്പെട്ടു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. ഉടൻ തന്നെ വരൻ ഗുലാം നബി വധുവിന്റെ സഹോദരനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ഇത് മർദനത്തിലേക്ക് എത്തുകയും ചെയ്തു.
ഇരുവശത്തുനിന്നും രക്ഷിതാക്കൾ ഇടപെടാൻ ശ്രമിച്ചെങ്കിലും സ്ഥിതി നിയന്ത്രണാതീതമായതിരുന്നു. പിന്നാലെ ഞായറാഴ്ച രാവിലെ യുവതി പുരുഷന് മുത്തലാഖ് ചൊല്ലിക്കൊടുത്തതിനെ തുടർന്ന് ബന്ധം വേർപെടുത്താൻ തീരുമാനിച്ചു.
എന്നാൽ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് 2017 ഓഗസ്റ്റിൽ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2019 ജൂലൈയിൽ നിയമം (വിവാഹാവകാശ സംരക്ഷണം) പ്രാബല്യത്തിൽ വന്നു. 2019 ഓഗസ്റ്റ് 1 മുതൽ രാജ്യത്ത് മുത്തലാഖ് നിയമവിരുദ്ധമാക്കിയിരുന്നു.