വാരാണസി: വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി മാനസികമായി തളര്ത്തിയെന്നാരോപിച്ച് പ്രതിശ്രുത വരന് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ ഹരേറാം സത്യപ്രകാശ് പാണ്ഡെ (36) എന്ന യുവാവാണ് ജീവനൊടുക്കിയത്.
മോഹിനി പാണ്ഡെ എന്ന യുവതിയുമായി ഹരേറാമിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ വിവാഹ നിശ്ചയം നടന്ന ദിവസം മോഹിനി തന്റെ ആണ്‍സുഹൃത്തായ സുരേഷ് പാണ്ഡെ എന്ന യുവാവിനെ ആലിംഗനം ചെയ്ത് നില്‍ക്കുന്നത് ഹരേറാം കണ്ടു. പിന്നീട് ഇതിന്റെ പേരിൽ യുവതിയും യുവാവും തമ്മിൽ കലഹമുണ്ടായി. ആൺ സുഹൃത്തുമായുള്ള എല്ലാ ബന്ധവും നിർത്തിയെങ്കിൽ മാത്രമേ വിവാഹം നടക്കുകയുള്ളു എന്ന് ഹരേറാം യുവതിയോട് പറഞ്ഞു.
തനിക്ക് അതിന് പറ്റില്ലന്നും വിവാഹത്തിൽ നിന്ന് പിൻമാറിയാൽ വരനേയും കുടുംബത്തേയും സ്ത്രീധന പീഡന പരാതി നല്കി കുടുക്കുമെന്നും യുവതി പറഞ്ഞു. മാനസികമായി തളർന്നു പോയ യുവാവ് തിരികെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. നടന്ന കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ സമൂഹത്തില്‍ തന്റെ വില പോകും എന്ന് കുറിപ്പ് എഴുതിവച്ചാണ് ഹരേറാം ജീവനൊടുക്കിയത്.
പ്രതിശ്രുത വധുവായിരുന്ന മോഹിനിക്കെതിരേ യുവാവിന്റെ സഹോദരന് പോലീസില്‍ പരാതി നല്കി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി യുവതിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹരേറാമിന്റെ കുടുംബം ആവശ്യപ്പെട്ടു. മോഹിനിയുടെ ആണ്‍സുഹൃത്ത് സുരേഷ്, അച്ഛന് മായങ്ക് മുനേന്ദ്ര പാണ്ഡെ എന്നിവര്‍ക്കെതിരേയും കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.