വിവാഹത്തിന് മണിക്കൂറുകളുള്ളപ്പോള്‍ വധു കാമുകനൊപ്പം മുങ്ങി ! പക്ഷെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടന്നു;തിരൂരങ്ങാടിയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വധു കാമുകനൊപ്പം ഒളിച്ചോടിയാല്‍ എന്താണവസ്ഥ. എന്തു ചെയ്യാന്‍ വരന് വിവാഹം കഴിക്കേണ്ടേ…ഉടന്‍ തന്നെ ബന്ധുക്കളെല്ലാം കൂടി എവിടുന്നോ ഒരു പെണ്‍കുട്ടിയെ തപ്പിയെടുത്ത് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ കല്യാണമങ്ങ് നടത്തി. തിരൂരങ്ങാടിയിലാണ് സിനിമയെ അനുസ്മരിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരൂരങ്ങാടി സ്വദേശിയായ യുവാവും പള്ളിമുക്ക് സ്വദേശിനിയും ആയുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് ഇരുവീടുകളിലും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു.

എന്നാല്‍ ബുധനാഴ്ച വധു തന്റെ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. വിവാഹം മുടങ്ങുമെന്ന അവസ്ഥ വന്നതോടെ വധുവിന്റെ വീട്ടുകാര്‍ സംഭവം വരന്റെ കുടുംബത്തെ അറിയിച്ചു.

ഇതോടെ എത്രയപം പെട്ടെന്ന് മറ്റൊരു വധുവിനെ കണ്ടെത്താനായി വരന്റെ കുടുംബാംഗങ്ങള്‍ തീരുമാനിച്ചു. അന്വേഷണത്തിന് ഒടുവില്‍ ചെറുപ്പാറയില്‍ നിന്നുള്ള പെണ്‍കുട്ടിയെ വരനായി കണ്ടെത്തി.

ചെമ്മാട് ഓഡിറ്റോറിയത്തില്‍ വെച്ച് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടന്നു. ഒളിച്ചോടിപ്പോയ യുവതിയും കാമുകനും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എന്തായാലും കാര്യങ്ങള്‍ ശുഭപര്യവസായിയായി.

Related posts

Leave a Comment