തൊടുപുഴ: വിവാഹദിവസം രാവിലെ മേക്കപ്പ് ചെയ്യാനായി ബ്യൂട്ടിപാര്‍ലറിലേക്കു പോയ കല്യാണപ്പെണ്ണ് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതു കണ്ടാണ് വീട്ടുകാര്‍ തിരക്കിച്ചെന്നത്. ഒടുവില്‍ അവിടെയെത്തിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകുന്നത്. ബ്യൂട്ടിപാര്‍ലറിനരികെ കാത്തുനിന്ന കാമുകനൊപ്പം പെണ്ണ് ഒളിച്ചോടുകയായിരുന്നു.
തൊടുപുഴയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്. ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം നടത്തിത്തരണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ സമ്മതിച്ചില്ല. മാത്രമല്ല മറ്റൊരാളുമായി യുവതിയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിക്കുകയായിരുന്നു. വിവാഹദിവസം പെണ്‍കുട്ടി കാമുകനൊപ്പം നാട് വിട്ട കാര്യം വരന്റെ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് കാമുകനെയും യുവതിയെയും കണ്ടെത്തി വിവാഹം നടത്തുകയായിരുന്നു.