മദ്യപാനം പലര്‍ക്കും അടിമത്തം പകരുന്ന ഒന്നാണ്. എത്ര വലിയ മദ്യപാനിയാണെങ്കിലും സ്വന്തം വിവാഹത്തിന് മദ്യപിച്ചു വരാറില്ല.
വിവാഹവേദിയില്‍ പ്രതിശ്രുത വരന് മദ്യപിച്ചെത്തിയാല്‍ ഏതെങ്കിലും വധുവിന് അത് സഹിക്കാനാവുമോ…ഇത്തരത്തില്‍ വിവാഹവേദിയില്‍ മദ്യപിച്ചെത്തിയ വരനെ ഉപേക്ഷിച്ച് ബന്ധുവിനൊപ്പം വധു ഒളിച്ചോടിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
അമേരിക്കയിലാണ് സംഭവം നടന്നത്. മേരിലാന്റിലുള്ള സിയേറിയ എന്ന 24കാരിയായ വധുവാണ് വരനെ ഉപേക്ഷിച്ചത്. 28കാരനായ സാമായിരുന്നു സിയേറിയയുടെ വരന്.
എന്നാല്‍ വിവാഹവേദിയില്‍ മദ്യപിച്ച് ലക്കുകെട്ടാണ് സാമെത്തിയത്. ഇത് സിയേറിയക്ക് സഹിക്കാനായില്ല. അതോടെ ബന്ധുവും മുന്‍ കാമുകനുമായ ആളിനൊപ്പം ഒളിച്ചോടി പോകാന്‍ സിയേറയ തീരുമാനിക്കുകയായിരുന്നുവെന്നാണ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രണയബന്ധത്തിനൊടുവിലാണ് സിയേറിയയും സാമും വിവാഹതിരാകാന്‍ തീരുമാനിച്ചത്. വിവാഹത്തിന് അതിഥിയായി സിയേറിയയുടെ ബന്ധുവായ 21 വയസ്സുകാരന് കൈല്‍ മാത്രമേ പങ്കെടുക്കാനുണ്ടായിരുന്നുള്ളൂ.
‘ഞാന്‍ വിവാഹ ദിവസം വളരെ അധികം ആകാംക്ഷാഭരിതയായിയരുന്നു. ഒരുപാട് പ്രതീക്ഷകളോടെയാണ് വിവാഹദിനം നോക്കി കണ്ടത്.
കൈല്‍ മാത്രമാണ് എനിക്ക് കുടുംബാംഗമായി ഉണ്ടായിരുന്നത്. അതുകൊണ്ടാണ് വിവാഹത്തില്‍ അവന് പങ്കെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചത്’. സിയേറിയ പറയുന്നു.
‘എന്നാല്‍ വിവാഹവേദിയിലെത്തിയപ്പോള്‍ തനിക്ക് മദ്യത്തിന്റെ മണം അനുഭവപ്പെട്ടു. ആദ്യം അവഗണിച്ചു. എന്നാല്‍ സാമിന് തന്റെ മുഖത്തേക്ക് പോലും നോക്കാനാകുന്നില്ലായിരുന്നു.
വിവാഹമോതിരം കയ്യിലിട്ടു. കണ്ണുകള്‍ തുറക്കാനോ, സംസാരിക്കാനോ നേരെ നില്‍ക്കാനോ സാമിന് ആകുന്നില്ല. താനാകെ വിഷമിച്ചു. തന്റെ നിസ്സഹായാവസ്ഥ കണ്ട് കൈല്‍ പ്രണയം വെളിപ്പെടുത്തി.
നീ വിവാഹം ചെയ്യുന്നത് ഒരു വിഡ്ഢിയെയാണ്. ഇത് നടക്കാന്‍ പാടില്ല. രക്ഷപ്പെടാനുള്ള സമയമാണ്.ഒളിച്ചോടി പോകാമെന്ന് കൈല്‍ സിയേറിയയോട് പറഞ്ഞു. സിയേറിയ അതിന് വഴങ്ങുകയായിരുന്നു’. സിയേറിയ ഇങ്ങനെ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.