ഇതാണ് ദൈവത്തിന്റെ കൈ ! കണ്‍മുമ്പില്‍ വച്ച് വീഴാന്‍ പോയ കുഞ്ഞിനെ ഞൊടിയിടയില്‍ പിടിച്ച് മണവാട്ടി; കല്യാണമണ്ഡപത്തില്‍ നിന്നുള്ള വീഡിയോ വൈറലാവുന്നു…

മിഴികള്‍ താഴ്ത്തി നാണത്തോടെ കല്യാണമണ്ഡപത്തില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയായിരിക്കും മണവാട്ടി എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ വരിക.സുമംഗലി ആകുന്നതിന്റെ സന്തോഷത്തിനിടയിലും ജനിച്ചു വളര്‍ന്നവീടും പരിചിതമായ ചുറ്റുപാടുകളും ഒക്കെ വിട്ടിട്ട് ഒരിക്കല്‍ മാത്രം ഒന്നു കണ്ടിട്ടുള്ള പുരുഷന്റെ വീട്ടിലേയ്ക്ക് പോകുന്നത് അവളില്‍ ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്. ഇത്തരത്തില്‍ സമ്മിശ്രവികാരങ്ങള്‍ മനസ്സിലൂടെ കടന്നുപോകുമ്പോള്‍ ഭൂരിപക്ഷം വധുക്കളും ആലോചനാമഗ്‌നരായി തലകുനിച്ചിരിക്കാറാണ് പതിവ്.

അത്തരമൊരു നിമിഷത്തിനുപോലും സ്ത്രീയിലെ മാതൃഭാവവും, വാത്സല്യവും വെളിപ്പെടുന്നത് തടഞ്ഞുവയ്ക്കാനാവില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലാവുകയാണ്.”ദൈവത്തിന്റെ കൈകള്‍ എന്നൊക്കെ പറയുന്നത് ഇതാണ്” എന്ന അടിക്കുറിപ്പോടെയുള്ള വിഡിയോ നവമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. സ്ഥലം എവിടെയാണെന്നോ വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ആളുകള്‍ ആരാണെന്നോ വ്യക്തമല്ല.

മറിഞ്ഞു വീഴാന്‍ തുടങ്ങുന്ന കുഞ്ഞിനെ എഴുന്നേല്‍പിക്കാന്‍ മണ്ഡപത്തിലെ കസേരയില്‍ നിന്ന് നവവധു ചാടി എഴുന്നേല്‍ക്കുന്നതാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. മണ്ഡപം അലങ്കരിച്ച പൂക്കള്‍ക്കു മുന്നിലേക്കാണ് കുട്ടി വീഴുന്നത്. കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന മട്ടില്‍ മണവാട്ടിയുടെ ഭാവം മാറുന്നുണ്ട്. കുഞ്ഞിനെ മറ്റൊരാള്‍ വന്നെടുക്കുന്നതോടെ ആശങ്ക മാറി എല്ലാവരിലും ചിരി പടരുന്നതും കാണാം. എന്തായാലും മണവാട്ടിയുടെ മനോഭാവത്തിന് ആളുകള്‍ നിറഞ്ഞ കൈയ്യടിയാണ് നല്‍കുന്നത്.

Related posts