ബംഗളൂരു നഗരത്തെിലെ തിരക്ക് സോഷ്യൽ മീഡിയയിലെ വൈറൽ കാഴ്ചകളിൽപ്പെടുന്ന ഒന്നാണ്. വാഹനങ്ങൾ റോഡിൽ മണിക്കൂറുകളോളമാണ് കുടുങ്ങിക്കിടക്കുന്നത്. ഇത്തരത്തിൽ വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലെ സ്ഥിരം കാഴ്ചയാണ്.
എന്നാൽ, സ്വന്തം കല്ല്യാണത്തിന് തിരക്കിൽപ്പെട്ട് വൈകി എത്തുന്ന അവസ്ഥ വന്നാലോ? റോഡ് യാത്രയെ അങ്ങ് കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല. എന്തായാലും, അടുത്തിടെ ഒരു യുവതി ഈ പ്രശ്നം ഒഴിവാക്കുന്നതിന് വേണ്ടി വളരെ വ്യത്യസ്തവും പ്രാക്ടിക്കലുമായ ഒരു മാർഗം സ്വീകരിച്ചു.
ഇങ്ങനെ തന്റെ വിവാഹ ദിവസം മണിക്കൂറുകളോളം റോഡിൽ കാത്ത് നിൽക്കേണ്ടി വരുന്ന അവസ്ഥ ഓർത്ത്, ബുദ്ധിപരമായ മാർഗം സ്വീകരിച്ചിരിക്കുകയാണ് നവവധു. മെട്രോയിലാണ് സ്വന്തം കല്ല്യാണത്തിന് യുവതി കല്ല്യാണസ്ഥലത്തേക്ക് പോയത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാഹവസ്ത്രത്തിൽ മെട്രോയിൽ സഞ്ചരിക്കുന്ന യുവതിയുടെ വീഡിയോ വൈറലാവുകയാണ്. യുവതി മെട്രോ സ്റ്റേഷനിൽ നിൽക്കുന്നതും കൈവീശിക്കാണിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് യുവതി പോകുന്നത്.
മെട്രോയിൽ കയറിയ ശേഷം കൂട്ടുകാർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. തുടർന്ന് വിവാഹവേദിയിലെത്തുന്ന വധുവിനെയും വീഡിയോയിൽ കാണിക്കുന്നുണ്ട്.
വീഡിയോയ്ക്ക് കമന്റുമായി നിരവധിപ്പേരാണ് എത്തിയത്. വളരെ പ്രാക്ടിക്കലാണ് യുവതിയെന്നും, അവൾ ഒരു സന്തോഷപൂർണമായ ജീവിതം തന്നെ ജീവിക്കുമെന്നുമാണ് കമന്റുകൾ.
Whatte STAR!! Stuck in Heavy Traffic, Smart Bengaluru Bride ditches her Car, & takes Metro to reach Wedding Hall just before her marriage muhoortha time!! @peakbengaluru moment 🔥🔥🔥 pic.twitter.com/LsZ3ROV86H
— Forever Bengaluru 💛❤️ (@ForeverBLRU) January 16, 2023