വിവാഹത്തിനെത്തിയ മുന്‍ കാമുകനെ ആലിംഗനം ചെയ്യാന്‍ ഭര്‍ത്താവിനോട് അനുവാദം ചോദിച്ച് വധു ! ഭര്‍ത്താവ് അനുവാദം കൊടുത്തപ്പോള്‍ സംഭവിച്ചത്…

മറ്റൊരാളെ കല്യാണം കഴിച്ചാലും മുന്‍കാമുകനെയോ കാമുകിയെയോ പൂര്‍ണമായും മറക്കാന്‍ സാധിക്കാത്തവരാണ് മിക്ക കമിതാക്കളും. അവസാനിച്ച ബന്ധത്തിന്റെ സ്മരണകള്‍ ഉള്ളില്‍ തങ്ങിനില്‍ക്കുന്നവര്‍ മുന്‍ കാമുകന്റെയോ കാമുകിയുടേയോ വിവാഹച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനാവും പലപ്പോഴും ശ്രമിക്കുക.

എന്നാല്‍ ചിലര്‍ ധൈര്യസമേതം തങ്ങളുടെ മുന്‍കാമുകന്റെയോ മുന്‍കാമുകിയുടെയോ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. എന്നാല്‍ തന്റെ മുന്‍ കാമുകിയുടെ വിവാഹത്തിനെത്തി ഞെട്ടിയ യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

വിവാഹം കൂടാനെത്തിയ മുന്‍കാമുകനെ കണ്ട് ഭര്‍ത്താവിനോട് യുവതി ചോദിച്ചത് മുന്‍കാമുകനെ ഒന്നാലിംഗനം ചെയ്‌തോട്ടേയെന്നാണ്. വരന്‍ സമ്മതം കൊടുത്തതോടെ വധു എല്ലാം മറന്ന് കാമുകനെ ആലിംഗനം ചെയ്തു.

തുടര്‍ന്ന് സംഭവം വൈറലാകാന്‍ അധികം താമസിച്ചില്ല. ഇന്തോനേഷ്യയില്‍നിന്നുള്ളതാണ് ഈ വീഡിയോ.ടിക് ടോക്കിലാണ് വിവാഹച്ചടങ്ങില്‍ നിന്ന് പകര്‍ത്തിയ ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് നിരവധിപേര്‍ ഷെയര്‍ ചെയ്തതോടെ വീഡിയോ വൈറലായി.

തന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍കാമുകനെ കണ്ട് ഏറെ സന്തോഷത്തിലാണ് യുവതി. യുവതിയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഹസ്തദാനത്തിനായി മുന്‍കാമുകന്‍ കൈനീട്ടുമ്പോഴാണ് യുവതി അപ്രതീക്ഷിതമായി ഭര്‍ത്താവിനോട് ആലിംഗനത്തിനായി അനുമതി തേടുന്നത്.

ഉടന്‍ തന്നെ ഭര്‍ത്താവ് അനുവാദം നല്‍കുകയും ഇരുവരും ആഹ്ലാദത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് യുവാവ് വരന് ഹസ്തദാനം ചെയ്യുന്നു. ഹസ്തദാനത്തിന് ശേഷം വരനും യുവാവിനെ ആലിംഗനം ചെയ്യുന്നത് വീഡിയോയില്‍ കാണാം. മൂവരും ഏറെ സന്തോഷത്തോടെ വര്‍ത്തമാനം പറയുകയും ചെയ്യുന്നുണ്ട്.

മുന്‍ബന്ധത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും നടക്കുന്ന അക്രമസംഭവങ്ങള്‍ തുടര്‍ക്കഥയാവുന്നതിനിടെയുള്ള ഈ ആഹ്ളാദക്കാഴ്ച നിരവധി പ്രതികരണങ്ങളാണുയര്‍ത്തിയത്.

മുന്‍കാമുകനെ ഭര്‍ത്താവിന്റെ മുന്നില്‍ ആലിംഗനം ചെയ്ത യുവതിയെ കുറ്റപ്പെടുത്തിയവരും അനുവാദം ചോദിച്ച യുവതിയെ അഭിനന്ദിച്ചവരും നിരവധിയാണ്. വിശാലമായ മനസ്സിന്റെ ഉടമകളാണ് യുവതിയും കാമുകനും ഭര്‍ത്താവുമെന്നും പലരും പറയുന്നു.

Related posts

Leave a Comment