വരന് മാനസികരോഗിയാണെന്ന് ആരോപിച്ച് വിവാഹവേദിയില്‍ നിന്നും വധുവിന്റെ ഇറങ്ങിപ്പോക്ക്.
വിവാഹ ചടങ്ങിനിടെയാണ് വിവാഹത്തില്‍ നിന്ന് വധു പിന്മാറിയത്.
മധ്യപ്രദേശിലെ റെവ ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന് മാനസിക പ്രശ്നമുണ്ടെന്ന് വ്യക്തമാക്കി വരനെ വിവാഹം കഴിക്കാന്‍ വധു വിസമ്മതിക്കുകയായിരുന്നു.
വധുവിന്റെ കുടുംബാംഗങ്ങള്‍ വരനെ ബന്ദിയാക്കി മര്‍ദ്ദിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
വരന് ഒരു കുതിരപ്പുറത്ത് കുടുംബാംഗങ്ങളുമായി വിവാഹ പന്തലിലേക്ക് വരുന്ന ചടങ്ങിനിടെയാണ് വരന്റെ പെരുമാറ്റത്തെച്ചൊല്ലി തര്‍ക്കം ഉണ്ടാവുകയും പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തത്.
സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. അതില്‍ വരന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്നത് കാണാം.
വധുവിന്റെ കുടുംബം വരനെയും കൂട്ടരെയും ബന്ദികളാക്കുകയും തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് വരനും ബന്ധുക്കളും ആരോപിച്ചു.