വിവാഹത്തിനു തൊട്ടുമുമ്പ് വധു പിന്മാറിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങി. പ്രതിശ്രുതവരന് ശബ്ദവൈകല്യമുണ്ടെന്ന കാരണത്താലായിരുന്നു വധു വിവാഹത്തില്‍ നിന്നും പിന്മാറിയത്. വിദേശത്തായിരുന്ന വരന്റെ ചിത്രം മാത്രമായിരുന്നു വധു കണ്ടിരുന്നത്. തുടര്‍ന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു.
എന്നാല്‍ വിവാഹത്തിന് നാല് ദിവസത്തിന് മുമ്പ് വരന്‍ നാട്ടിലെത്തിയതോടെയാണ് സംഭവത്തില്‍ ട്വിസ്റ്റ് ഉണ്ടായത്. പ്രതിശ്രുതവരനുമായുള്ള സംസാരത്തില്‍ ഇയാള്‍ക്ക് ഇയാളുടെ ശബ്ദവൈകല്യമുണ്ടെന്ന് വധു തിരിച്ചറിയുകയായിരുന്നു. ഇതോടെയാണ് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ പെണ്‍കുട്ടി തീരുമാനിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇന്നലെ 10.30നും 11നും ഇയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച രാത്രിയോടെ, വിവാഹത്തില്‍ നിന്നു പിന്‍മാറുന്നുവെന്ന വിവരം വരനെയും കൂട്ടരെയും അറിയിക്കുകയായിരുന്നു. വരന്റെ ബന്ധുക്കള്‍ തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിനു പരാതി നല്‍കി.