പാറ്റ്ന: ബക്ര നദിക്ക് കുറുകെ 12 കോടി ചെലവഴിച്ച് നിര്‍മിച്ച പാലം തകര്‍ന്നുവീണു. ബീഹാറിലെ അരാരിയയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അരാരിയ ജില്ലയിലെ കുര്‍സകാന്തക്കും സിക്തിക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പാലം നിര്‍മിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇതേ പാലം തന്നെ രണ്ട് തവണയാണ് തകര്‍ന്നുവീണത്. ഇപ്പോൾ പാലത്തിന്റെ സെന്‍ട്രല്‍ പില്ലര്‍ മാത്രമാണ് അവശേഷിക്കുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാലം തകർന്ന് വീണ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് സിക്തി എംഎല്‍എ വിജയകുമാര്‍ ആവശ്യപ്പെട്ടു. നിര്‍മാണ കമ്പനിയുടെ അനാസ്ഥ മൂലമാണ് പാലം തകര്‍ന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ കൊണ്ടാണ് പാലം നിര്‍മിച്ചതെന്ന് പ്രദേശവാസികൾ ആരോപിച്ചു.