തൂക്കുപാലം തകർന്നതിനെ തുടർന്ന് വിനോദസഞ്ചാരികൾ വെള്ളത്തിലേക്ക് വീഴുന്നതിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ജിയാംഗ്സുവിലെ സുയിനിംഗ് കൗണ്ടിയിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം.
അനുവദനീയമായതിലും കൂടുതൽ ആളുകൾ പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.