പാലം തകർന്നു വീഴുന്ന രംഗങ്ങൾ സിനിമയിൽ കൂടി മിക്കവരും കണ്ടിട്ടുള്ളതാണ്. എന്നാൽ ശരിക്കും അങ്ങനെയൊരു സംഭവം നടന്നാലോ? ഇക്വഡോറിലെ തൊസാഗുവാ എന്ന സ്ഥലത്താണ് പേടിപ്പെടുത്തുന്ന ഈ സംഭവം നടന്നത്.
ഒരു കമ്യൂണിറ്റി ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായാണ് കുടുംബാംഗങ്ങളുൾപ്പടെ നിരവധിയാളുകൾ ഒരു പുഴയ്ക്കു കുറുകേയുള്ള തൂക്കുപാലത്തിലൂടെ കടന്നുപോയത്. പെട്ടെന്ന് ഒരു വശത്തേക്ക് ചെരിഞ്ഞ പാലത്തിൽ നിന്നും എല്ലാവരും പുഴയിലേക്കു വീഴുകയായിരുന്നു. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു.
ഈ പാലത്തിന് 10 വർഷത്തെ പഴക്കമുണ്ട്. അപകടം നടക്കുന്പോൾ പ്രദേശവാസികളാണ് എല്ലാവരെയും രക്ഷപെടുത്തിയത്. സമീപത്തുണ്ടായിരുന്ന ഒരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.