വാഹനങ്ങൾ കടന്നു പോകുമ്പോൾ പാലം തകർന്ന് നദിയിലേക്ക് വീഴുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തായ്വാനിലെ നാൻഫോങ്കയിലാണ് സംഭവം.
460 അടി നീളമുള്ള ഈ പാലം നദിയിലൂടെ സഞ്ചരിച്ചിരുന്ന ബോട്ടിന് മുകളിലേക്കാണ് വീണത്. അപകടത്തിൽ 12 പേർക്ക് പരിക്കേൽക്കുകയും ആറോളം പേരെ കാണാതാവുകയും ചെയ്തു. നിരവധി ബോട്ടുകൾക്ക് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.