‘ബി​ജെ​പി​യു​ടെ ഏ​ത് സ്ഥാ​നാ​ര്‍​ഥി വി​ചാ​രി​ച്ചാ​ലും വി​നേ​ഷി​നെ നി​ഷ്പ്ര​യാ​സം തോ​ല്‍​പ്പി​ക്കാം, പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ ഞാ​ന്‍ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും’; ബ്രി​ജ് ഭൂ​ഷ​ണ്‍

ഹ​രി​യാ​ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​നേ​ഷ് ഫോ​ഗ​ട്ട് മ​ത്സ​രി​ക്കു​ന്ന​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി നേ​താ​വും ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ മു​ന്‍ അ​ധ്യ​ക്ഷ​നു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗ്.

ഏ​ത് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി നി​ന്നാ​ലും വി​നേ​ഷി​നെ തോ​ല്‍​പ്പി​ക്കാ​നാ​കും. ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ വി​നേ​ഷി​നെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്താ​ന്‍ താ​ന്‍ ത​യാ​റാ​ണെ​ന്ന് ബ്രി​ജ് ഭൂ​ഷ​ണ്‍ പ​റ​ഞ്ഞു.

ഗു​സ്തി താ​ര​ങ്ങ​ള്‍ ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണ്. വി​ഷ്‌​ണോ​ഹ​ര്‍​പു​രി​ലെ വ​സി​തി​യി​ല്‍ വ​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​നേ​ഷ് ഫോ​ഗ​ട്ടും ബ​ജ്‌​റം​ഗ് പു​നി​യ​യും ഗു​സ്തി​യി​ലെ പ്ര​ക​ട​നം​കൊ​ണ്ട് നേ​ടി​യെ​ടു​ത്ത പേ​രും പ്ര​ശ​സ്തി​യും രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment