മ​ത​ത്തി​ന​ല്ല, ക​സേ​ര​ക്കു വേ​ണ്ടി​യാ​ണു  ബി​ജെപി​യു​ടെ രാ​ഷ്ട്രീ​യമെന്ന് വൃ​ന്ദ കാ​രാ​ട്ട്

പ​ത്ത​നാ​പു​രം: മ​ത​ത്തി​നു വേ​ണ്ടി​യ​ല്ല അ​ധി​കാ​ര​ത്തി​ന് വേ​ണ്ടി മാ​ത്ര​മാ​ണു ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വൃ​ന്ദ കാ​രാ​ട്ട്‌. ക​സേ​ര​ക്കു വേ​ണ്ടി​യു​ള്ള ഉ​പാ​ധി​യാ​യി​ട്ടാ​ണു ബി ​ജെ​പി മ​ത​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു വ​നി​ത പാ​ർ​ല​മെ​ന്‍റ് ‌ സ​മ്മേ​ള​നം പ​ത്ത​നാ​പു​ര​ത്തു ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

ബി​ജെ​പി ദ​ളി​ത​രെ​യും, താ​ഴെ​ക്കി​ട​യി​ലു​ള്ള​വ​രെ​യും ദ്രോ​ഹി​ക്കു​ക​യും, കോ​ർ​പ്പ‍​റേ​റ്റു​ക​ളെ പ്രീ​തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ഭ​ര​ണ​മാ​ണു പി​ന്തു​ട​രു​ന്ന​തെ​ന്നും, മ​തേ​ത​ര​ത്വ​വും, ജ​നാ​ധി​പ​ത്യ​വും നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ താ​ഴെ​യി​റ​ങ്ങേ​ണ്ട ആ​വ​ശ്യം ശ​ക്ത​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

എം​പി​യെ​ന്ന നി​ല​യി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്‌ മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ വ​ൻ പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്നും, അ​ദ്ദേ​ഹം കേ​വ​ലം ഒ​രു ഫോ​ട്ടോ ഷൂ​ട്ട്‌ എം ​പി ആ​യി​രു​ന്നെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.സ​മ്മേ​ള​ന​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ കെ.​ബി. ഗ​ണേ​ഷ്‌ കു​മാ​ർ, ഐ​ഷ പോ​റ്റി,മു​ൻ എം​എ​ൽ​എ ഡോ. ​ആ​ർ. ല​താ​ദേ​വി, എ​സ്‌ വേ​ണു​ഗോ​പാ​ൽ, ബി. ​അ​ജ​യ​കു​മാ​ർ,അ​ഡ്വ. എ​ച്ച്‌. രാ​ജീ​വ​ൻ, സൂ​സ​ൻ കോ​ടി, എ​ൻ. ജ​ഗ​ദീ​ശ​ൻ, എം. ​ജി​യാ​സു​ദ്ദീ​ൻ, എം. ​മീ​രാ​പി​ള്ള, ഏ​ലി​യാ​മ്മ ടീ​ച്ച​ർ, സീ​ന​ത്ത്‌ അ​യൂ​ബ്‌, ജോ​സ്‌ ദാ​നി​യ​ൽ, ഫാ​ത്തി​മാ ഖാ​ൻ, ആ​ശ ശ​ശി​ധ​ര​ൻ, അ​ജി​ത ബീ​ഗം, ല​ക്ഷ്മി​ക്കു​ട്ടി തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.‌

Related posts