ഹൂസ്റ്റൺ: ഗാൽവെസ്റ്റൺ കൗണ്ടി ജയിലിൽ തടവിലാക്കപ്പെട്ട ബ്രിട്ടാനി ആൻഡേഴ്സണിന്റെ മരണം കൊലപാതകമെന്ന് കുടുംബം. സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
32 കാരിയായ ബ്രിട്ടാനി ആൻഡേഴ്സൺ പ്രൊബേഷൻ ലംഘനത്തിന് കസ്റ്റഡിയിലായിരുന്നു. ബുധനാഴ്ച അവർ ജയിൽ ഉദ്യോഗസ്ഥനുമായി വഴക്കുണ്ടാക്കിയിരുന്നു.
തുടർന്ന് ആൻഡേഴ്സണിനെ ഏകാന്ത സെല്ലിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. പിറ്റേന്ന് പുലർച്ചെയാണ് അവർ മരിച്ചത്.
പി.പി. ചെറിയാൻ