കണ്ണൂർ: വിതരണവ്യാപാരികളെ അകാരണമായി പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിലെ വ്യാപാരികൾ ബ്രിട്ടാനിയ ബിസ്ക്റ്റുകൾ വിൽപന നടത്തില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അറിയിച്ചു.
വർഷങ്ങളായി വിതരണ രംഗത്തുള്ള പത്ത് വ്യാപാരികളെയാണ് കന്പനി പിരിച്ചുവിട്ടത്. ഇവരെ പുനഃസ്ഥാപിക്കുംവരെ നിരോധനം തുടരാനാണ് വ്യാപാരികളുടെ തീരുമാനം. യോഗത്തിൽ പ്രസിഡന്റ് ദേവസ്യമേച്ചേരി അധ്യക്ഷത വഹിച്ചു. പുനത്തിൽ ബാഷിത്, കെ. ശ്രീധരൻ, കെ.എസ്. റിയാസ്, എം.ആർ. നൗഷാദ്, കെ.യു. വിജയകുമാർ, സി.സി. വർഗീസ്, ഇ.പി. പ്രമോദ്, എം.പി. തിലകൻ, അജൻ തീയറേത്ത് എന്നിവർ പ്രസംഗിച്ചു.