ഇതാണ് ഫ്രെഷേഴ്‌സ് വീക്ക്, പുതിയ വിദ്യാര്‍ഥികളെ വരവേല്‍ക്കുന്ന ചടങ്ങ്. എന്നാല്‍ നമ്മുടെ നാട്ടിലേതു പോലെ മധുരം നല്‍കി എതിരേല്‍ക്കുന്ന പതിവ് ബ്രിട്ടനിലില്ല. പകരം നല്‍കുന്നത് നല്ല ഒന്നാംതരം മദ്യമാണ്. ഈ ഏര്‍പ്പാടിന് ചുക്കാന്‍ പിടക്കുന്നതാവട്ടെ യൂണിവേഴ്‌സിറ്റി യൂണിയനും. പിന്നെ പറയാനുണ്ടോ യൂണിയന്‍ മദ്യമൊഴുക്കിയപ്പോള്‍ വിദ്യാര്‍ഥികള്‍ ഒഴുകിനടന്നു. ലിവര്‍പൂളും പോര്‍ട്‌സ്മൗത്തുമായിരുന്നു ആഘോഷങ്ങളില്‍ മുമ്പില്‍ നിന്ന നഗരങ്ങള്‍. “”ഡോണ്്് ടെല്‍ ഡാഡി” എന്ന ഓമനപ്പേരിലാണ് ഈ അര്‍മാദം നടക്കുന്നത്.
തെരുവിലങ്ങോളം ഇങ്ങോളം വാളുവച്ചാണ് വിദ്യാര്‍ഥികള്‍ കോളജ് ജീവിതത്തിന്റെ സ്വാതന്ത്യം ആഘോഷിച്ചത്. ഒരു പൊടിപറ്റിയെങ്കില്‍ പോലും ആഹാരം കഴിക്കാന്‍ കൂട്ടാക്കാത്തവര്‍. തെരുവിലെ വെറും നിലത്തുകിടക്കുന്ന ചിപ്‌സ് പെറുക്കുത്തിന്നുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയായിരുന്നു. പോലീസുകാരെ നോക്കുകുത്തികളാക്കിയായിരുന്നു യുവാക്കളുടെ ഈ പ്രകടനം. എല്ലായിടത്തും പെണ്‍കുട്ടികളായിരുന്നു മുമ്പില്‍ എന്നത് ബ്രിട്ടനില്‍ സ്ത്രീശാക്തീകരണം എത്രമാത്രം ശക്തമാണെന്നതിന്റെ തെളിവായിരുന്നു. നാമമാത്രമായ വസ്ത്രം ധരിച്ച പെണ്‍കുട്ടികളുടെ ഒപ്പം ഫോട്ടോയ്ക്ക് പോസു ചെയ്യാന്‍ ആണ്‍കുട്ടികള്‍ മത്സരിക്കുകയായിരുന്നു. അല്ലാത്തപ്പോള്‍ തൊടാനും പിടിക്കാനും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടിരുന്നവര്‍ക്ക് ഏതായാലും ഇത് നല്ലൊരവസരമായി.
വെള്ളമടിച്ച് ബോധം പോയ ചില പെണ്‍കുട്ടികള്‍ക്ക് തെരുവ് തങ്ങളുടെ വീടാണെന്നു പോലും തോന്നി. ഇവരെ വീട്ടിലെത്തിക്കാന്‍ ഏറെപണിപ്പെടേണ്ടി വന്നു. തെരുവില്‍ കെട്ടിപ്പിണഞ്ഞു കിടക്കുന്ന പെണ്‍പാമ്പുകള്‍ പോലീസിനും പണിയായി. തങ്ങളുടെ ശരീരവടിവു പ്രദര്‍ശിപ്പിക്കാനുള്ള അവസരം ചിക്‌സ് നന്നായി ഉപയോഗിച്ചപ്പോള്‍ കാണാനും ആളുകള്‍ ധാരാളമുണ്ടായിരുന്നു. ഇതൊക്കെ എന്നെങ്കിലും നമ്മുടെ നാട്ടില്‍ വരുമോ ആവോ…