ലണ്ടൻ: ബ്രിട്ടനിൽ പ്രധാനമന്ത്രി ഋഷി സുനകുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പരിസ്ഥിതി മന്ത്രി സാക്ക് ഗോൾഡ്സ്മിത്ത് രാജിവച്ചു.
സുനകിന് പരിസ്ഥിതി വിഷയങ്ങളിൽ താൽപര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാക്ക് ഗോൾഡ്സ്മിത്തിന്റെ രാജി.
മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അടുപ്പക്കാരനായാണ് ഗോൾഡ്സ്മിത്ത് അറിയപ്പെടുന്നത്.
സർക്കാർ പരിസ്ഥിതി വിഷയങ്ങളിൽ എതിർപ്പ് കാണിക്കുന്നതല്ല പ്രശ്നം, പ്രധാനമന്ത്രിക്ക് ഇക്കാര്യങ്ങളിൽ താൽപ്പര്യമില്ല എന്നതാണ്- സ്മിത്ത് പറയുന്നു. സുനകിന്റെ ഓഫീസ് രാജി വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.