സാനാ: ബ്രിട്ടീഷ് ടാങ്കർ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യമനിലെ ഹൂതി വിമതർ. ചരക്ക് കപ്പലുകൾക്ക് നേരെ വിമതർ നടത്തിയ ഏറ്റവും പുതിയ ആക്രമണമാണ് ഇത്.
വെള്ളിയാഴ്ചയാണ് ഹൂതി വിമതർ ആക്രമണത്തിൽ പങ്കുണ്ടെന്ന അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്. ബ്രിട്ടീഷ് എണ്ണകപ്പലായ മാർലിൻ ലുവാണ്ടയാണ് ഗൾഫ് ഓഫ് ഏദനിൽ വച്ച് ആക്രമിക്കപ്പെട്ടത്.
ഹൂതി വിമതർ നടത്തിയ മിസ്സെൽ ആക്രമണത്തിലാണ് ബ്രിട്ടീഷ് എണ്ണകപ്പൽ തകർന്നത്. സംഭവത്തിൽ കപ്പലിന് തീപിടിച്ചതായും ഇറാൻ പിന്തുണ നൽകുന്ന സായുധസേനയുടെ വക്താവ് യഹിയ സാരേ വ്യക്തമാക്കി.