ഞാന്‍ എന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പോലും ഇത്ര പേടിച്ചിട്ടില്ല. പൃഥ്വിയുടെ കൂടെ ബ്രോ ഡാഡിയില്‍ അഭിനയിച്ചത് ഒരല്പം പേടിയോടെയായിരുന്നു.
എങ്ങനെ ചെയ്യണമെന്ന് നമുക്കൊരു ധാരണയുണ്ടെങ്കിലും പൃഥ്വി പറയുന്നതേ ചെയ്യാന്‍ സാധിക്കൂ. അവന് അത് കൃത്യമായി നമുക്ക് കാണിച്ചുതരികയും ചെയ്യും.
ഒരിക്കല്‍ ഇതുപോലെ ഷൂട്ടിനിടയില്‍ എന്റെ സീന്‍ കഴിഞ്ഞ് കട്ട് പറഞ്ഞശേഷം “ആ അമ്മച്ചിയ്ക്ക് ഭാവിയുണ്ട്’ എന്ന് എന്നോട് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
എങ്ങനെ എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. തൊട്ടു മുകളിലേക്ക് നോക്കാനാണ് പൃഥ്വി പറഞ്ഞത്. അവിടെ സുകുവേട്ടന്റെ ഫോട്ടോയിരിപ്പുണ്ട്.
ഈശ്വരാ ഭാവി നിശ്ചയിച്ച കാര്‍ന്നോരേ, മോന് പറയുന്നത് കേട്ടോ എന്നായിരുന്നു മനസില്‍ അപ്പോള്‍ വന്നത്. – മല്ലിക സുകുമാരന്‍