പാ​ലം പ​ണി പൂ​ർ​ത്തി​യാ​യി! പാ​ല​ത്തി​ൽ ക​യ​റാ​ൻ റോ​ഡി​ല്ല; ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെട്ടിട്ട്‌ ​ര​ണ്ടു വ​ർ​ഷ​ത്തി​ല​ധികം

കോ​ട്ട​യം: പാ​ലം പ​ണി പൂ​ർ​ത്തി​യാ​യി; പാ​ല​ത്തി​ൽ ക​യ​റാ​ൻ റോ​ഡി​ല്ല. റെ​യി​ൽ​വേ പാ​ത​യി​ര​ട്ടി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി കാ​രി​ത്താ​സി​ൽ നി​ർ​മി​ച്ച പു​തി​യ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ഇ​തുവ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ലെ​വ​ൽ ക്രോ​സ് അ​ട​ച്ചി​ട്ട് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഇ​ത് മെ​ഡി​ക്ക​ൽ കോ​ള​ജ്, കാ​രി​ത്താ​സ്, മാ​താ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കും മ​റ്റു യാ​ത്ര​ക്കാ​ർ​ക്കും വ​ള​രെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു.

കാ​രി​ത്താ​സ് മേ​ൽ​പ്പാ​ലം റെ​യി​ൽ​വേ​യും സ​മീ​പ​പാ​ത റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് ഡ​വ​ല​പ്മെന്‍റ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള​യു​മാ​ണ് (​ആ​ർ​ബി​ഡി​സി​കെ) പൂ​ർ​ത്തി​യാ​ക്കു​ക.

മാ​സ​ങ്ങ​ൾ​ക്കു മു​ന്പുത​ന്നെ അ​പ്രോ​ച്ച് റോ​ഡി​നു​ള്ള സ്ഥ​ല​മെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​താ​ണ്. 19 സ്ഥ​ല ഉ​ട​മ​ക​ളി​ൽ​നി​ന്ന് 90 സെ​ന്‍റ് ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്.

400 മീ​റ്റ​ർ നീ​ളത്തിലും എ​ട്ട് മീ​റ്റ​ർ വീ​തി​യി​ലും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​മെ​ന്നാ​ണ് പ​ദ്ധ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര​ക്കാ​രു​മാ​ണ് വ​ല​ഞ്ഞ​ത്.

മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​മ​ല​ഗി​രി റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment