തൃശൂർ: ആധുനിക കാലഘട്ടത്തിന്റെ ഭാഗമായുള്ള മാട്രിമോണി മാഫിയകളുടെ കടന്നുകയറ്റം സാധാരണക്കാരായ വിവാഹ ബ്രോക്കർമാരുടെയും വിവാഹ ബ്യൂറോ നടത്തിപ്പുകാരുടെയും തൊഴിൽ നഷ്ടമാക്കാൻ കാരണമായിരിക്കയാണെന്ന് സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന വനിത സംഗമം കുറ്റപ്പെടുത്തി. മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. കല ആർ.പണിക്കർ അധ്യക്ഷത വഹിച്ചു. ഷൈലജ സുരേഷ്, ജോണ്സൻ കുടിയാൻമല, ബിന്നി ഇമ്മട്ടി തുടങ്ങിയവർ പങ്കെടുത്തു.
മാട്രിമോണി മാഫിയകളുടെ കടന്നുകയറ്റത്തിൽ വിവാഹ ബ്രോക്കർമാർ പട്ടിണിയിലായെന്ന് അസോസിയേഷൻ
