ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ബ്രൂസ് യാഡ്ലി (71) അന്തരിച്ചു. അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മീഡിയം പേസറായി കളി തുടങ്ങി ഓഫ് സ്പിന്നറായ കളിക്കാരനാണ് യാഡ്ലി.
30-ാം വയസിലാണ് ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 33 ടെസ്റ്റിൽനിന്ന് 31.63 ശരാശരിയിൽ 126 വിക്കറ്റ് യാഡ്ലി സ്വന്തമാക്കി. ഇന്ത്യക്കെതിരേയായിരുന്നു അരങ്ങേറ്റം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 344 വിക്കറ്റ് ഉണ്ട്.
ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കായി ഏഴ് മത്സരങ്ങളിൽനിന്ന് ഏഴ് വിക്കറ്റ് സ്വന്തമാക്കി. ടെസ്റ്റിൽ വേഗത്തിൽ അർധസെഞ്ചുറി നേടിയ താരം എന്ന റിക്കാർഡ് 38 വർഷം യാഡ്ലിയുടെ പേരിലായിരുന്നു. 74 റണ്‍സ് ആണ് ഉയർന്ന സ്കോർ. നാല് അർധസെഞ്ചുറി നേടിയിട്ടുണ്ട്.
1997 ശ്രീലങ്കയുടെ പരിശീലകനായി. 2001 ഐസിസി ട്രോഫിയിൽ സിംഗപ്പുരിനെയും പരിശീലിപ്പിച്ചു. 1981-82ൽ ഇന്റർനാഷണൽ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു.