എന്നാൽ 1970 ൽ എഴുതിയ ഒരു കത്തിൽ മയക്കുമരുന്ന് ഉപേക്ഷിക്കുന്നതിനെക്കുറിച്ചും ഒരു പരാമർശമുണ്ടായിരുന്നു.
ഒരിക്കൽ ഭാര്യ ലിൻഡയെ പരാമർശിച്ച് ലീ ഇങ്ങനെ എഴുതി:
“എന്റെ പരിശീലനത്തിൽ എനിക്ക് അവ ആവശ്യമില്ലാത്തതിനാൽ “സ്റ്റഫ്’ന്റെ കാര്യം മറന്നേയ്ക്കു എന്നു നിങ്ങളെ വിളിച്ചറിയിക്കാൻ ഞാൻ ലിൻഡയോട് പറഞ്ഞു. അവ ഉപയോഗിക്കാതിരിക്കുന്നതിൽ ഞാൻ വിജയം നേടി എന്നാണ് കരുതുന്നത്.
മയക്കുമരുന്ന് ഉപയോഗത്തിൽനിന്ന് ലീ പിൻതിരിയുന്ന വാക്കുകളാണ് കത്തിൽ ഉണ്ടായിരുന്നത് എങ്കിലും 1972ൽ അദേഹം യുഎസ് വിട്ട് ഹോങ്കോങ്ങിലേക്ക് മാറിയപ്പോൾ മയക്കുമരുന്ന് ലഭിക്കാനുള്ള സാധ്യതകളെപ്പറ്റി ആരാഞ്ഞ് ഉപദേശം തേടിയിരുന്നു.
രക്ഷപ്പെടുത്താനാകാതെ
ഗെയിം ഓഫ് ഡെത്ത് എന്ന സിനിമയുടെ ചർച്ചകൾക്കിടെയാണ് ബ്രൂസ് ലീ മരണപ്പെടുന്നത്. സിനിമയിലെ നായികയായി നിശ്ചയിച്ചിരുന്ന തായ് നടി ബെറ്റി ടിങ് പേയ്ന്റെ വീട്ടിലായിരുന്നു ചർച്ചകൾ നടന്നത്.
നിർമാതാവ് റെയ്മണ്ട് ചോയും ഒപ്പമുണ്ടായിരുന്നു. മൂവരും ചേർന്ന് തിരക്കഥയെക്കുറിച്ച് ചർച്ച നടത്തുന്നതിനിടെ, അത്താഴവിരുന്നിന് ഒത്തുചേരാമെന്നു പറഞ്ഞ് റെയ്മണ്ട് ചോ യാത്ര പറഞ്ഞു.
കുറച്ചുനേരത്തെ ചർച്ചയ്ക്കുശേഷം തലവേദനയനുഭവപ്പെടുന്നുവെന്നു പറഞ്ഞ് ലീ വിശ്രമ മുറിയിലേയ്ക്കു പോയി. ബെറ്റി താൻ സ്ഥിരമായുപയോഗിക്കുന്ന ഒരു വേദനസംഹാരി നൽകി.
അത്താഴവിരുന്നിനു ലീയെ കാണാത്തതിനാൽ ബെറ്റിയുടെ വീട്ടിലെത്തിയ ചോ അദേഹം അനക്കമില്ലാതെ കിടക്കുന്നതാണു കണ്ടത്.
ലീയുടെ മരണം
അവരിരുവരും ചേർന്ന് അദേഹത്തെ ഹോങ് കോംഗിലെ പ്രശസ്തമായ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിലേയ്ക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.പുറമെ ക്ഷതങ്ങളൊന്നുമില്ലായിരുന്നുവേങ്കിലും അദേഹത്തിന്റെ തലച്ചോറിൽ അസാധാരണമായ നീർക്കെട്ടുണ്ടായിരുന്നു.
ബെറ്റി നൽകിയ വേദന സംഹാരിയിലെ ചില രാസവസ്തുക്കളോട് ലീയുടെ ശരീരം അപ്രതീക്ഷിതമായി പ്രതികരിച്ചതാണ ് മരണകാരണം എന്നായിരുന്നു പ്രാഥമിക നിഗമനം.
ഈ വാദം തെറ്റാണെന്നും രോഗലക്ഷണങ്ങൾ ലീയിൽ നേരത്തെ പ്രകടമായിരുന്നുവെന്നും ചിലർ വാദിക്കുന്നു. 1973 ജൂലൈ 21ന് സിയാറ്റിലിലെ ലേക് വ്യൂ സെമിത്തേരിയിലാണ് ബ്രൂസ് ലീയുടെ സംസ്കാരം നടന്നത്.
(അവസാനിച്ചു)