ബെയ്ജിംഗ്: ചൈനയിൽ കോവിഡിന് പിന്നാലെ പുതിയ സാംക്രമിക രോഗം പടരുന്നതായി റിപ്പോർട്ട്. ചൈനയിൽ പുതിയ രോഗം വ്യാപിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്.
ബ്രൂസെല്ലോസിസ് എന്ന പുതിയ രോഗമാണ് ചൈനയിൽ ആറായിരത്തിലേറെ പേർക്ക് സ്ഥിരീകരിച്ചത്. 55,725 പേരിൽ നടത്തിയ പരിശോധനയിലാണ് 6620 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്.
രോഗം ബാധിച്ച മൃഗങ്ങളുമായി നേരിട്ട് സന്പർക്കം പുലർത്തുന്നതിനാലാണ് മനുഷ്യർക്ക് ബ്രൂസെല്ലോസിസ് വരുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.