ആയോധന കലയുടെ അവസാന വാക്കായി ലോകം വാഴ്ത്തിപ്പാടുന്നത് ഒരാളുടെ പേരാണ്. ബ്രൂസ് ലീ. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കെ ഒരു ദിനം കൊണ്ട് ലീ ലോകത്തോട് വിടപറഞ്ഞു.
മരിക്കുന്പോൾ അദേഹത്തിന് 32 വയസായിരുന്നു പ്രായം. ഇത്ര ചെറുപ്പത്തിൽ തന്നെ, അതും ആയോധന കലയിലും മെയ്വഴക്കത്തിലും പകരംവയ്ക്കാനില്ലാത്ത ലീയുടെ മരണം പല സംശയങ്ങൾക്കും ഇടയാക്കി.
ലീ മരിച്ച് 48 വർഷങ്ങൾ കഴിയുന്പോൾ പുതിയ ചില വെളിപ്പെടുത്തലുകൾ പഴയ കത്തുകളുടെ രൂപത്തിൽ പുറത്തുവന്നിരിക്കുകയാണ്.
ബ്രൂസ് ലീയുടെ അകാല മരണം മയക്കുമരുന്നിന്റെ ഉപയോഗം നിമിത്തമായിരുന്നോ?. അതെ എന്നാണ് അടുത്തിടെ പുറത്തായ കത്തുകളിലെ ഞെട്ടിപ്പിക്കുന്ന വരികൾ സൂചിപ്പിക്കുന്നത്.
ലീയുടെ സുഹൃത്തും നടനുമായ റോബർട്ട് ബേക്കറിന് എഴുതിയ കത്തുകളിലാണ് ലീയുടെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച ചില കാര്യങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
ലഹരി തേടിയുള്ള കത്തുകൾ
അമേരിക്കയിലെ ഡാളസിൽ നടന്ന ഹെറിറ്റേജ് ലേലം വഴി വിറ്റ കത്തുകളിൽനിന്നാണ് ലീ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന രഹസ്യം കണ്ടെത്തിയിട്ടുള്ളത്.
ലീയും റോബർട്ട് ബേക്കറുമായി 40-ലധികം കത്തിടപാടുകളാണ് നടത്തിയിട്ടുള്ളത്. ഏകദേശം 160,000 ഡോളറിനാണ് ഈ കത്തുകൾ ലേലത്തിൽ പോയത്.
മുൻപ് തന്നെ ലീ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിന് സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. കത്ത് പുറത്തുവന്നതോടെ ഇക്കാര്യത്തിൽ ഉറപ്പ് വന്നിരിക്കുകയാണ്.
“”ഏതു കാലത്തെയും ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന ആയോധനാ കലാ വിദഗ്ധനാണ് ബ്രൂസ് ലീ. ഇരുപതാം നൂറ്റാണ്ടിലെ പോപ്പ് കൾച്ചർ ഐക്കണും ബ്രൂസ് ലീ തന്നെയാണ്.
എന്നാൽ അദേഹത്തിന്റെ കത്തുകൾ വളരെ രഹസ്യാത്മകവും സ്ഫോടനാത്മകവുമായ ഉള്ളടക്കങ്ങൾ അടങ്ങിയിരിക്കുന്നവയാണ്.” ഹെറിറ്റേജ് ലേലത്തിന്റെ വക്താവ് പറഞ്ഞു.
കത്തിലെ ഹാഷ്, കോക്ക്
1993 ൽ 52 വയസുള്ളപ്പോഴാണ് റോബർട്ട് ബേക്കർ മരണമടഞ്ഞത്. ഇദേഹവുമായി ബന്ധപ്പെട്ട ബ്രൂസ് ലീയുടെ നിരവധി കത്തുകളാണ് ലേലത്തിൽ വച്ചിരിക്കുന്നത്.
ഇത്തരത്തിൽ ഒരു കത്തിൽ വരാനിരിക്കുന്ന ഒരു സിനിമയ്ക്കു തയാറെടുക്കുന്നതിന് സഹായകമായി കോക്ക് (കൊക്കെയ്ൻ) ആവശ്യപ്പെടുന്നുണ്ട്.
അദേഹം എഴുതി: “നരകത്തിലെ കല്ലുപോലെയാണ്, പക്ഷേ വരാനിരിക്കുന്ന കഥാപാത്രത്തിനായി ഞാൻ പ്രവർത്തിക്കുന്നു … ചിലപ്പോൾ കോക്ക് സഹായിക്കും…’
മറ്റൊരു കത്തിൽ അദേഹം എഴുതി: “കോക്ക് (വലിയ അളവിൽ),” “എസിഐഡി (ന്യായമായ അളവിൽ)”, “ഹാഷ് അല്ലെങ്കിൽ ഗ്രാസ്” എന്നിവയ്ക്കൊപ്പം “സൈലോസിബിൻ”(മാജിക് മഷ്റൂം).
തുടരും.