മരിക്കുന്നതിനു തൊട്ടുമുമ്പ് വരെ റോസ് ലി വിശ്വസിച്ചത് ഈ കാട്ടിക്കൂട്ടുന്നതെല്ലാം നീലച്ചിത്ര ഷൂട്ടിംഗിന്റെ ഭാഗമാണെന്നായിരുന്നു.
കട്ടിലില് കയ്യുംകാലും കൂട്ടിക്കെട്ടി കിടത്തി വായില് പ്ലാസ്റ്റര് ഒട്ടിച്ചപ്പോള് വരെ സംശയിച്ചില്ല. എന്നാല് ശ്വാസം മുട്ടിച്ചപ്പോള് മാത്രമാണ് റോസ് ലിയ്ക്കു യാഥാര്ഥ്യം മനസ്സിലയായത്. പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു.
നീലച്ചിത്രത്തിന്റെ ഷൂട്ടിംഗ് പറഞ്ഞു വിശ്വസിപ്പിച്ചാണു കിടക്കയില് വരെ പ്രതികള് ഇവരെ എത്തിച്ചതെന്ന് ഇലന്തൂര് ഇരട്ട നരബലി കേസിലെ റിമാന്ഡ് റിപ്പോര്ട്ടില് പോലീസ് പറയുന്നു.
കെട്ടിയിട്ടുള്ള ദൃശ്യങ്ങള് ഷൂട്ട് ചെയ്യാന് പോകുകയാണ് എന്നു പറഞ്ഞാണു റോസ്ലിയുടെ സ്വകാര്യ ഭാഗത്ത് മൂര്ച്ചയേറിയ കത്തി കുത്തിയിറക്കിയത്.
ഭഗവല് സിംഗിന്റെ ഭാര്യ ലൈലയാണ് ഇതു ചെയ്തത്. കയ്യുംകാലും കൂട്ടിക്കെട്ടി വായില് തുണി തിരുകിയ ശേഷമായിരുന്നു ക്രൂരത.
നീലച്ചിത്രത്തില് അഭിനയിച്ചാല് പണം നല്കാം എന്ന വാഗ്ദാനത്തില് വീണാണു റോസ്ലി ഇലന്തൂരിലെത്തിയത്.
ഭഗവല് സിംഗാണു റോസ്ലിയുടെ കഴുത്തറുത്തത്. മാറിടം ഛേദിച്ച് മാറ്റിയിടുകയും ചെയ്തു. മൂര്ച്ചയുള്ള ആയുധംകൊണ്ട് കയ്യുംകാലും വെട്ടി വേര്പെടുത്തി.
കടവന്ത്ര സ്വദേശിനി പത്മത്തെ കട്ടിലില് പിടിച്ചു കിടത്തും മുന്പു പണം നല്കണം എന്ന് അവര് ആവശ്യപ്പെട്ടു. ലൈംഗിക തൊഴിലിനു വന്നാല് 15,000 രൂപ നല്കാം എന്നായിരുന്നു പത്മത്തിനു നേരത്തേ നല്കിയിരുന്ന വാഗ്ദാനം.
തര്ക്കിച്ചതോടെ കഴുത്തില് ചരടുമുറുക്കി ശ്വാസംമുട്ടിച്ചു ബോധം കെടുത്തി. മുറിയില് എടുത്തുകിടത്തി മൂര്ച്ചയുള്ള കത്തികൊണ്ടു സ്വകാര്യ ഭാഗത്തു കുത്തിയിറക്കി. കത്തി വലിച്ചൂരി പത്മത്തെ 56 കഷ്ണങ്ങളാക്കിയെന്നും പൊലീസ് പറയുന്നു.
ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ സെപ്റ്റംബര് 26ന് രാവിലെ പത്തേകാലോടെയാണ് ഒന്നാം പ്രതി മുഹമ്മദ് ഷാഫി എറണാകുളം ചിറ്റൂര് റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന്റെ സമീപത്തുനിന്നു കാറില് കയറ്റി കയറ്റിക്കൊണ്ടു പോയത്.
ഇതിന്റെ വ്യക്തതയില്ലാത്ത സിസിടിവി ദൃശ്യങ്ങള് ലഭിച്ചിരുന്നു. ഈ കാറിനെ പിന്തുടര്ന്നു നടത്തിയ അന്വേഷണത്തില് ഒന്നാം പ്രതിയെക്കുറിച്ചുള്ള വിവരങ്ങള് വ്യക്തമായി.
ഇയാളെ ചോദ്യം ചെയ്തതില്നിന്നു രണ്ടും മൂന്നും പ്രതികളുടെ വീട്ടില് കൊണ്ടുപോയതായി മനസ്സിലാക്കി.
പത്മയെ കൊലപ്പെടുത്തിയതിനു തെളിവു ലഭിച്ചതോടെ അന്വേഷണം കടവന്ത്ര എസ്എച്ച്ഒ ഏറ്റെടുത്തു. പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു ചോദ്യം ചെയ്തു.
പ്രതികള് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പത്തനംതിട്ട ഇലന്തൂര് കരിയില് കടകംപള്ളി വീടും പുരയിടവുമാണു കുറ്റകൃത്യം നടന്ന സ്ഥലം എന്നു തിരിച്ചറിയുന്നത്.
രണ്ടും മൂന്നും പ്രതികളായ ഭഗവല് സിങ്, ഭാര്യ ലൈല എന്നിവര് സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകുന്നതിനു ദേവിപ്രീതിക്കായി മനുഷ്യക്കുരുതി നടത്തണമെന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തി എന്നും റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു.