തിരുവനന്തപുരം: ബ്രൂവറിക്ക്(ബിയർ നിർമാണശാല) അനുമതി നൽകി എന്നതിന്റെ അർത്ഥം ലൈസൻസ് നൽകി എന്നല്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. കേരളത്തിന്റെ വരുമാനവും തൊഴിൽ സാധ്യതയും മാത്രമാണ് ആലോചിച്ചതെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ ഉന്നയിച്ച ആശങ്ക പരിശോധിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.