തിരുവനന്തപുരം: ബ്രൂവറി വിവാദത്തിൽ സർക്കാരിനെതിരെ മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ രംഗത്ത്. മുഖ്യമന്ത്രിയുടേയും എക്സൈസ് മന്ത്രിയുടെയും നയസമീപനം വികലവും ജനദ്രോഹപരവുമാണെന്ന് സുധീരൻ പറഞ്ഞു.
തെറ്റായ ഇത്തരം സമീപനം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യത്തിന്റെ ഇറക്കുമതി കുറയ്ക്കാനാണ് ബ്രൂവറി അനുവദിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
നിലവിൽ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ എട്ടു ശതമാനവും ബിയറിന്റെ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽനിന്നും കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇവിടെ ഉദ്പാദിപ്പിച്ചാൽ തൊഴിലവസരം വർധിക്കുകയും നികുതി വരുമാനം വർധിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.