തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ സർക്കാരിനെതിരെയും എക്സൈസ് വകുപ്പിനെതിരെയും ഉയർന്നു വരുന്ന ആരോപണണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ആരോപണമുന്നയിക്കുന്നവർ ശ്രമിക്കുന്നത്. തന്‍റെ കൈകൾ ഈ വിഷയത്തിൽ ശുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
തിരുവനന്തപുരത്ത് സിപിഎം അവെയ്‌ലബിൾ സെക്രട്ടറിയേറ്റ യോഗം ചേർന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, സെക്രട്ടറിയേറ്റ് യോഗത്തെ സംബന്ധിച്ച് ഒന്നും സംസാരിക്കാൻ അദ്ദേഹം തയാറായില്ല.