തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാർ വീണ്ടും വെട്ടിൽ. അബ്കാരി നയം എതിരെന്ന് ചൂണ്ടിക്കാട്ടി 2016-ല്‍ അനുമതി നിഷേധിച്ച ബ്രൂവറി കമ്പനിക്ക് 2018-ല്‍ വീണ്ടും അനുമതി നൽകി.
അപ്പോളോ കമ്പനിയുടെ ബ്രൂവറിക്ക് 2016 ൽ നികുതി വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി അനുമതി നിഷേധിച്ചിരുന്നു. നിലവിലെ ചട്ടപ്രകാരം കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ ആവില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അതേ ബ്രൂവറിക്കാണ് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അനുമതി നൽകിയത്.
അബ്കാരി നയത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ഈ രണ്ടു വര്‍ഷത്തിനിടെ വന്നിട്ടില്ല. ഇതാണ് സർക്കാരിനെ വീണ്ടും വെട്ടിലാക്കിയത്.