ന്യൂഡല്‍ഹി: അതിർത്തി ലംഘിച്ച് ഇന്ത്യയിൽ കടന്ന പാക്കിസ്ഥാൻ പൗരനെ ബിഎസ്എഫ് തിരിച്ചയച്ചു. പാക് പഞ്ചാബിലെ ബോയിത-നരോവാള്‍ സ്വദേശിയായ മുഹമ്മദ് അഷ്റഫ്(60) എന്നയാളെയാണ് ബിഎസ്എഫ് തിരിച്ചയച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 3.40ഓടെ ബിഎസ്എഫ് ഇയാളെ പാക്കിസ്ഥാന് അധികൃതര്‍ക്ക് കൈമാറി.
വെള്ളിയാഴ്ച സാംബ ജില്ലയിലെ രാംഗഡില്‍ നിന്നുമാണ് മുഹമ്മദ് അഷ്റഫിനെ ബിഎസ്എഫ് പിടികൂടിയത്. അന്താരാഷ്ട്രാ അതിർത്തി കടന്നെത്തിയ ഇയാളുടെ പക്കൽ 12,000 പാക്കിസ്ഥാനി രൂപയും ഉണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം ബിഎസ്എഫ് പാക്കിസ്ഥാന് കൈമാറുകയായിരുന്നു.
ഇന്ത്യയുടെ നടപടിയെ പാക് അധികൃതര്‍ പ്രശംസിച്ചതായി സൈനിക വക്താവ് പറഞ്ഞു.