ന്യൂഡൽഹി: പൊതുമേഖലാ ടെലികോം സേവനദാതാവായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) പുതിയ ഓഫറുമായി രംഗത്ത്. സ്മാർട്ട്ഫോൺ ഉണ്ടായിട്ടും ഇതുവരെ ഇന്റർനെറ്റ് ഉപയോഗിക്കാത്ത വരിക്കാർക്ക് ഒരു ജിബി സൗജന്യ ഡാറ്റയാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്.
ഡിജിറ്റൽ ഇന്ത്യക്കൊപ്പം വരിക്കാരുടെ എണ്ണം വർധിപ്പിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ബിഎസ്എൻഎലിന്റെ ലക്ഷ്യം. നേരത്തേ ബിഎസ്എൻഎൽ ആവിഷ്കരിച്ച 339 രൂപയ്ക്ക് 28 ദിവസം കാലാവധിയിൽ പ്രതിദിനം രണ്ടു ജിബി ഡാറ്റ മേഖലയിലെ ഏറ്റവും മികച്ച ഓഫറാണ്.