ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പിന് വിരാമം;​ സം​സ്ഥാ​ന​ത്ത് ബി​എ​സ്എ​ന്‍​എ​ല്‍ 4ജി​യി​ലേ​ക്ക്


കോ​ഴി​ക്കോ​ട്: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ കേ​ര​ള​ത്തി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ 4ജി​യി​ലേ​ക്ക് മാ​റു​ന്നു. ഡി​സം​ബ​ര്‍ മാ​സ​ത്തോ​ടെ ക​മ്മീഷ​ന്‍ ചെ​യ്യാനാണു നീക്കം.

സ്വ​കാ​ര്യ മൊ​ബൈ​ല്‍ സേ​വ​ന​ദാ​താ​ക്ക​ള്‍ ഫൈ​വ് ജി ​വേ​ഗ​ത്തി​ലേ​ക്ക് ചു​വ​ടുമാ​റു​മ്പോ​ഴാ​ണ് ബി​എ​സ്എ​ന്‍​എ​ല്‍ ഫോ​ര്‍ ജി​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​യ്ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ മേ​ഖ​ല​യി​ലാ​ണ് 4ജി ​ല​ഭ്യ​മാ​കു​ക. ഇ​തി​നാ​യി 796 പു​തി​യ 4ജി ​ട​വ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് 296-ഉം ​എ​റ​ണാ​കു​ള​ത്ത് 275-ഉം ​കോ​ഴി​ക്കോ​ട്- 125ഉം ​ക​ണ്ണൂ​രി​ല്‍ 100-ഉം ​ട​വ​റുകളാ​ണ് സ്ഥാ​പി​ക്കു​ക. ല​ക്ഷ​ദ്വീ​പി​ലെ മി​നി​കോ​യ് ദ്വീ​പി​ലും സേ​വ​നം ല​ഭ്യ​മാ​ക്കും.​

ച​ണ്ഡീ​ഗ​ഢി​ല്‍ ന​ട​ത്തി​യ 4ജി ​പ​രീ​ക്ഷ​ണം വി​ജ​യ​മാ​യ​തോ​ടെ​യാ​ണ് രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത ജി​ല്ല​ക​ളി​ല്‍ 4ജി ​സേ​വ​നം ആ​രം​ഭി​ക്കാ​ന്‍ കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത്.

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത 4ജി ​ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സേ​വ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ഇ​തി​നാ​യി ടാ​റ്റ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സു​മാ​യി ബി​എ​സ്എ​ന്‍​എ​ല്‍ ക​രാ​ര്‍ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്.

ഒ​ക്‌​ടോ​ബ​ര്‍ മാ​സ​ത്തോ​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തു​മെ​ന്ന് ബി​എ​സ്എ​ന്‍​എ​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.4ജി ​നെ​റ്റ് വ​ര്‍​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ല്‍ വ​രി​ക്കാ​ര്‍ റേ​ഞ്ച് കി​ട്ടാ​തെ വി​ഷ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്.​ മി​ക്ക ജി​ല്ല​ക​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ള്‍ മ​റ്റു സ്വ​കാ​ര്യ സേ​വ​ന ദാ​താ​ക്ക​ളി​ലേ​ക്ക് ചേ​ക്കേ​റി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​ദ്ധ​കാ​ലാ​​ടി​സ്ഥാ​ന​ത്തി​ല്‍ 4ജി​യി​ലേ​ക്ക് മാ​റാ​നു​ള്ള നീ​ക്കം. നി​ല​വി​ല്‍​കൂ​ടു​ത​ല്‍ വ​രു​മാ​നം ല​ഭി​ക്കു​ന്ന സ​ര്‍​ക്കി​ളു​ക​ളി​ലെ വ​രി​ക്കാ​രെ നി​ല​നി​ര്‍​ത്താ​ല്‍ അ​വി​ട​ങ്ങ​ളി​ല്‍ എ​ത്ര​യും വേ​ഗം 4ജി ​എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി.

4ജി​ നെ​റ്റ് വ​ര്‍​ക്കു​ക​ള്‍ വേ​ഗ​ത്തി​ല്‍ 5ജി​യി​ലേ​ക്ക് മാ​റ്റാ​ന്‍ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള​താ​യി​രി​ക്കും എ​ന്നും സൂ​ച​ന​യു​ണ്ട്. 4ജി ​എ​ത്തു​ന്ന​തോ​ടെ വ​രു​മാ​ന​ത്തി​ല്‍ 20 ശ​ത​മാ​നം വ​ര്‍​ധ​ന​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment