സ്വന്തം ലേഖകൻ
കോഴിക്കോട്: ബിഎസ്എൻഎലും മൊബൈൽ ഫോണ്‍ വ്യാപാരികളും കൊന്പ് കോർക്കുന്നു. ബിഎസ്എൻഎലിനെതിരെ കോഴിക്കോട് ജില്ലയിൽ മൊബൈൽ ഫോണ്‍ റീട്ടെയിൽ അസോസിയേഷൻ ഒന്നര മാസത്തോളമായി നടത്തി വരുന്ന സമരം ശക്തി പ്രാപിച്ച് വരുന്നതും ബിഎസ്എൻഎൽ വിട്ടു വീഴ്ചക്ക് തയാറാകാത്തതുമാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നത്.
ബിഎസ്എൻഎൽ അധികൃതരും വിതരണക്കാരും മൊബൈൽ ഫോണ്‍ വ്യാപാരികളെ ചൂഷണം ചെയ്ത് കൊള്ളലാഭം നടത്തുകയാണെന്നും കമ്മീഷൻ തുക വർധിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം. നിലവിൽ 3.5 ശതമാനമാണ് ബിഎസ്എൻഎൽ വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതതെന്നാണ് അധികൃതർ പറയുന്നത്. മറ്റു മൊബൈൽ കന്പനികൾ നാല് ശതമാനം കമ്മീഷൻ നൽകുന്പോൾ ബിഎസ്എൻഎൽ 2.7 മുതൽ 3.3 ശതമാനം വരെയാണ് നൽകുന്നത്.
ഇത് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ കൊടുത്തിട്ടും ഉദ്യേഗസ്തരുമായി ചർച്ച നടത്തിയിട്ടും ഫലമുണ്ടാകാത്തതിനാൽ മൊബൈൽ ഫോണ്‍ റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റി ബിഎസ്എൻഎൽ സിം, കൂപ്പണ്‍ വിൽപ്പനയും ആധാർ നന്പർ ബന്ധിപ്പിക്കലും നിർത്തി വച്ചിരിക്കുകയാണ്. ഓണ്‍ ലൈൻവഴിയുളള റീചാർജ് മാത്രമേ ഇമപ്പാൾ നടക്കുന്നുളളൂ.
ഇത്തരത്തിൽ കമ്മീഷൻ കുറച്ച് നൽകി വ്യാപാരികളെ റീചാർജ് കാർഡ് വിൽപനയിലും മറ്റു സേവനങ്ങൾ നൽകുന്നതിലും നിരുത്സാഹപ്പെടുത്തി സ്വകാര്യ കന്പനികളെ സഹായിക്കാനാണ് അധികൃതരുടെ ശ്രമമെന്ന് മൊബൈൽ ഫോണ്‍ വ്യാപാരികൾ പറയുന്നു. വ്യാപാരികൾ ബിഎസ്എൻഎൽ ഉൽപന്നങ്ങളും സേവനങ്ങളും ബഹിഷ്കരിച്ചതോടെ നിരവധി ഉപഭോക്താക്കളാണ് വലയുന്നത്.
കോഴിക്കോട്, വയനാട് ജില്ലകളിലായി 8.6 ലക്ഷം പേർ ബിഎസ്എൻഎൽ സിംകാർഡ് ഉപയോഗിക്കുന്നുണ്ട്. ഇവർ ടോക്ക് ടൈം, ഇന്റർനെറ്റ് എന്നിവ റീചാർജ് ചെയ്യുന്നതിനും പ്ലാൻ എക്സ്റ്റൻഡ് ചെയ്യുന്നതിനുമായി ടെലഫോണ്‍ എക്ചേഞ്ചുകളെ ആശ്രയിക്കുകയാണ്. എന്നാൽ റീചാർജ് കൂപ്പണുകൾ ലഭിക്കാത്തതിനാൽ ഈസി റീചാർജിനായി ഏറെ നേരം വരി നിൽക്കേണ്ട അവസ്ഥയാണുള്ളത്. അത് കൊണ്ട് തന്നെ പലർക്കും റീചാർജ് ചെയ്യാനുമാവുന്നില്ല. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യമൊരുക്കാത്തതും ഉപയോക്താക്കൾക്ക് തിരിച്ചടിയാണ്.
മൊബൈൽ കടകളെ പോലെ ടെലിഫോണ്‍ ഏക്സ്ഞ്ചേുകൾ ഇല്ലാത്താത് പെട്ടെന്നൊരാവശ്യം വരുന്പോൾ റീച്ചാർജ് ചെയ്യാനും സർവ്വീസ് ആവശ്യപ്പെടാനും കഴിയാത്ത അവസ്ഥയിലാണ് ഉപയോക്താക്കൾ. ജില്ലയിൽ എത്തുന്ന ദീർഘദൂരയാത്രക്കാരാണ് ഏറെ വലയുന്നത്. പലരും മറ്റു കന്പനികളിലേക്ക് സ്വന്തം നന്പർ പോർട്ട് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. സമരം ഇനിയും തുടർന്നാൽ അത് കൂടുതൽ ഉപയോക്താക്കൾ മറ്റ് കന്പനികളിലേക്ക് മാറുന്നതിന് കാരണമാവും.
മറ്റു നന്പറുകളിലേക്ക് മാറുന്നതിനായി ഒട്ടുമിക്ക കടകളിലും സൗകര്യവും ചെയ്ത് കൊടുക്കുന്നുണ്ട്. ഇക്കാര്യം കാണിച്ച് പല കടകളിലും പരസ്യങ്ങൾ പതിച്ചിട്ടുണ്ട്. പല ഓഫറുകളും വ്യാപാരികൾ നൽകുന്നുണ്ട്. അതേ സമയം പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎലിനെ തകർക്കാനല്ല മറിച്ച് സഹായിക്കുന്നതിനായാണ് തങ്ങളുടെ സമരമെന്ന് വ്യാപാരികൾ പറയുന്നു.
ഉപയോകതാക്കാളെ സഹായിക്കുന്നതിനായി ബിഎസ്എൻഎൽ മേളകൾ സംഘടിപ്പിക്കുന്നുണ്ട്. റീച്ചാർജ് കൂപ്പണും ആധാർ നന്പർ ബന്ധിപ്പിക്കൽ മറ്റു സേവനങ്ങളും ഈ മേളകളിൽ ലഭിക്കും. പലപ്പോളും മൊബൈൽ വ്യാപാരികൾ ഇത്തരം മേളകൾ തടായാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാൻഡിൽ ബിഎസ്എൻഎൽ ഉദ്യോഗസ്ഥരും മൊബൈൽ വ്യാപാരികളും തമ്മിൽ സംഘർഷമുണ്ടായി. ആധാർ നന്പർ സിംകാർഡുമായി ബന്ധിപ്പിക്കുന്നതിനും റീച്ചാർജ് കൂപ്പണുകൾ വിൽക്കുന്നതിന് വേണ്ടിയും ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ നടത്തിയ മേളക്കിടെയായിരുന്നു സംഘർഷം.
ബിഎസ്എൻഎൽ ഇങ്ങനെ മേളകൾ നടത്തിയാൽ അത് തങ്ങളുടെ കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. സംഘർഷം വർധിച്ചപ്പോൾ റീച്ചാർജ് കൂപ്പണ്‍ വിൽപ്പന നിർത്തി വച്ച് ആധാർ സിംകാർഡുമായി ബന്ധിപ്പിക്കൽ മാത്രമാക്കിയെങ്കിലും ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ പിരിഞ്ഞു പോകുന്നത് വരെ വ്യപാരികൾ പ്രതിഷേധ പ്രകടനം നടത്തി.
ഇതുവരെ 1.6 ലക്ഷം പേരു മാത്രമെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജനുവരി ഒന്നിന് മുന്‍പായി ആധാർ നന്പർ ബന്ധിപ്പിക്കണമെന്നാണ് ഉത്തരവ്. മൊബൈൽ വ്യാപാരികൾ ബിഎസ്എൻഎൽ സേവനം നിർത്തി വച്ചത് ജനങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. ഇത്തരം മേളകൾ മാത്രമാണ് ജനങ്ങൾക്ക് ആശ്രയമെന്ന് ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ പറയുന്നു. ഇത് തടയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്.
കടകളിൽ 30 രൂപയാണ് ആധാർ ലിങ്ക് ചെയ്യാൻ ഈടാക്കുന്നത്. എന്നാൽ ബിഎസ്എൻഎൽ മേളകളിൽ ഫ്രിയാണ്. ബിഎസ്എൻഎൽ ഉപഭോക്താക്കളെ മറ്റു സ്വകാര്യ കന്പനികളിലേക്ക് മാറ്റാൻ ശ്രമിക്കുകയാണ് മൊബൈൽ വ്യാപാരികൾ. ബിഎസ്എൻഎൽ നിന്ന് പോർട്ട് ചെയ്യു 3ജിയിൽ നിന്ന് 4ജിയിലേക്ക്് മാറു എന്ന ബോർഡുളും മറ്റും സ്ഥാപിച്ചാണ് ഇവർ ഇപ്പോൾ കച്ചവടം ചെയ്യുന്നത്. ബിഎസ്എൻഎൽ നിന്ന് മറ്റു കന്പനികളിലേക്ക് പോർട്ട് ചെയ്യുന്നവർക്ക് പലസമ്മാനങ്ങളും വ്യാപാരികൾ നൽകുന്നുണ്ട്