ന്യൂഡൽഹി: റിലയൻസ് ജിയോയുടെ ഇന്റർനെറ്റ് ഡേറ്റാ വിപണിയിലെ താത്കാലിക അപ്രമാധിത്യത്തിനു വിരാമമിട്ട് ബിഎസ്എൻഎൽ. 333 രൂപയ്ക്ക് 270 ജിബി 3ജി ഇന്റർനെറ്റ് ലഭിക്കുന്ന പുതിയ പ്ലാൻ ബിഎസ്എൻഎൽ വിപണിയിൽ അവതരിപ്പിച്ചു. പ്ലാനനുസരിച്ച് 3ജി വേഗതയിൽ ദിവസം മൂന്നു ജിബി ഇന്റർനെറ്റ് ലഭിക്കും. അതായത് 333 രൂപയുടെ ഓഫർ ചെയ്താൽ 90 ദിവസത്തെ കാലാവധിയിൽ 270 ജിബി ഇന്റർനെറ്റ് ലഭിക്കുമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്.
ഇതിനൊപ്പം, 349 രൂപയുടെ ദിൽ ഖോൽ കെ ബോൽ എന്ന മറ്റൊരു പ്ലാനും കന്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ദിവസേന 3ജി വേഗതയിൽ രണ്ടു ജിബി ഇന്റർനെറ്റും പരിധികളില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകളും ലഭ്യമാകും.
395 രൂപയുടെ മറ്റൊരു ഓഫറിൽ ദിവസേന 3ജി വേഗതയിൽ രണ്ടു ജിബി ഇന്റനെറ്റ് ഡാറ്റ ലഭിക്കും. കൂടാതെ, ബിഎസ്എൽഎൽ നെറ്റ്വർക്കിലേക്ക് 3000 മിനിറ്റും മറ്റു നെറ്റ്വർക്കുകളിലേക്ക് 1800 മിനിറ്റും വിളിക്കാനും കഴിയും. 71 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.