അ​ഞ്ച് മാ​സ​മാ​യി ശ​മ്പ​ള​മി​ല്ല; ബി​എ​സ്എ​ൻ​എ​ൽ ക​രാ​ർ ജീ​വ​ന​ക്കാ​ർ ദു​രി​ത​ത്തി​ൽ; ഫണ്ടില്ലെന്ന  കാരണം പറയുന്നുണ്ടെങ്കിലും സ്ഥിരം ജീവനക്കാർ ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്ന്  കരാർ തൊഴിലാളികൾ 

മു​ക്കം: അ​ഞ്ച് മാ​സ​മാ​യി ശ​മ്പ​ള​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പൊ​തു​മേ​ഖ​ല ടെ​ലി​കോം ക​മ്പ​നി​യാ​യ ബി​എ​സ്എ​ൻ​എ​ൽ ക​രാ​ർ ജീ​വ​ന​ക്കാ​ർ ദു​രി​ത​ത്തി​ൽ. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്‌ എ​സ്എ​സ്എ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ബി​എ​സ്എ​ൻ​എ​ൽ എ​ക്സ്ചേ​ഞ്ചി‍​ന്‍റെ കീ​ഴി​ലു​ള്ള ഓ​ഫി​സു​ക​ൾ, ക​സ്റ്റ​മ​ർ കെ​യ​ർ, സീ​പ്പ​ർ​മാ​ർ, പു​റ​ത്ത് ലൈ​ൻ​മാ​ൻ​മാ​രോ​ടൊ​പ്പം സ​ഹാ​യി​ക്കു​ന്ന​വ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന എഴുന്നൂ​റോ​ളം ജീ​വ​ന​ക്കാ​രാ​ണ് ശ​മ്പ​ള​മി​ല്ലാ​തെ വ​ല​യു​ന്ന​ത്. ഇ​വ​ർ​ക്ക് ഫെ​ബ്രു​വ​രി മാ​സം വ​രെ ശ​മ്പ​ളം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​തി​നു​ശേ​ഷം മാ​ർ​ച്ച് മു​ത​ൽ ജൂ​ൺ വ​രെ ശ​മ്പ​ളം വി​ത​ര​ണം ന​ട​ത്താ​തി​നാ​ൽ ക​രാ​ർ ജീ​വ​ന​ക്കാ​ർ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്.

ബി​എ​സ്എ​ൻ​എ​ല്ലി​ൽ ശ​മ്പ​ളം ന​ൽ​കാ​നു​ള്ള ഫ​ണ്ടി​ന്‍റെ അ​ഭാ​വ​മാ​ണ് അ​ഞ്ച് മാ​സ​ത്തെ ശ​മ്പ​ളം കു​ടി​ശി​ക​യാ​വാ​ൻ കാ​ര​ണം. സം​സ്ഥാ​ന​ത്ത് വി​വി​ധ ക​മ്പ​നി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ക​രാ​റു​കാ​ർ ജോ​ലി ചെ​യ്യു​ന്ന​ത്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ മീ​ഗാ​ർ​ഡ് ക​മ്പ​നി​യു​ടെ കീ​ഴി​യി​ലാ​ണ് ക​രാ​ർ ജീ​വ​ന​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് വി​വി​ധ ക​രാ​ർ ക​മ്പ​നി​ക​ളി​ലാ​യി 7000 ത്തോ​ളം ജീ​വ​ന​ക്കാ​രു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

ഇ​രു​പ​ത് വ​ർ​ഷം മു​ത​ൽ ഇ​രു​പ​ത്ത​ഞ്ച് വ​ർ​ഷം വ​രെ ക​രാ​ർ ജോ​ലി ചെ​യ്ത് സ്ഥി​ര​മാ​യി ശ​മ്പ​ളം വാ​ങ്ങി​യ​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ശ​മ്പ​ളം മു​ട​ങ്ങി​യ​തോ​ടെ ഇ​വ​രു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ സ്ഥി​ര ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം കൃ​ത്യ​മാ​യി ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

രാ​വി​ലെ ഒ​ന്‍​പ​ത് മ​ണി മു​ത​ൽ അ​ഞ്ച് മ​ണി വ​രെ കാ​രാ​ർ ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യ​ണ​മെ​ന്നാ​ണ് ച​ട്ടം. ശ​മ്പ​ളം ഇ​ല്ലാ​ത്ത​തി​നാ​ൽ ലീ​വ് എ​ടു​ത്ത് മ​റ്റ് ജോ​ലി​ക്ക് പോ​കാ​മെ​ന്ന് വി​ചാ​രി​ച്ചാ​ൽ ക​രാ​ർ ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും. ഇ​ങ്ങ​നെ അ​വ​ധി​യെ​ടു​ത്ത 56 പേ​ർ ജി​ല്ല​യി​ൽ നി​ന്ന് പു​റ​ത്ത് പോ​യ​താ​യി ക​രാ​ർ ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 56 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​രെ നി​ർ​ബ​ന്ധി​ത വി​ര​മി​ക്ക​ലി​ന് വി​ധേ​യ​മാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

ശ​മ്പ​ളം, ബോ​ണ​സ് എ​ന്നി​വ അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് റീ​ജണൽ ലാ​ബ​ർ വി​ഭാ​ഗം അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് ക​രാ​ർ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, യൂ​നി​ഫോം എ​ന്നി​വ​യും ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്നും ശ​മ്പ​ളം ല​ഭ്യ​മാ​ക്കാ​നെ​ങ്കി​ലും അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ക​രാ​ർ ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts