ന്യൂഡൽഹി: ടെലികോം മേഖലയിൽ നിരക്കിളവ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎലും പുതിയ ഡാറ്റാ ഓഫർ പ്രഖ്യാപിച്ചു. 339 രൂപയ്ക്ക് പ്രതിദിനം രണ്ടു ജിബി 3ജി ഡാറ്റയാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്.
28 ദിവസം കാലാവധിയുള്ള ഈ ഓഫറിൽ മൊത്തം 56 ജിബി ഡാറ്റാ ഉപയോക്താക്കൾക്ക് ലഭിക്കും. കൂടാതെ ബിഎസ്എൻഎൽ മൊബൈലുകളിലേക്ക് പരിധിയില്ലാതെ സൗജന്യമായി വിളിക്കാൻ കഴിയും. മറ്റു നെറ്റ്വർക്കിലേക്ക് പ്രതിദിനം 25 മിനിറ്റ് സൗജന്യ വിളിയും തുടർന്നുള്ള ഓരോ മിനിറ്റിനും 25 പൈസ വീതവുമായിരിക്കും ചാർജ് ഈടാക്കുക.