മത്സരത്തിനു ബിഎസ്എന്‍എലും, ഒരു രൂപയ്ക്ക് ഒരു ജിബി ഡാറ്റയുമായി രംഗത്ത്

BIS-BSNLഇന്റര്‍നെറ്റ് മത്സരത്തിന് തയ്യാര്‍ എന്നറിയിച്ചു കൊണ്ട് ബിഎസ്എന്‍എല്ലും രംഗത്തേക്ക്. റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ ടെലികോം സേവന ദാതാക്കള്‍ നിരക്കുകള്‍ കുത്തനെ കുറച്ചതിനു പിന്നാലെയാണ് ഈ നടപടി. പുതിയ പ്ലാന്‍ പ്രകാരം പ്രതിമാസ 300 ജിബി ഡാറ്റ ഉപയോഗത്തിന് ഈടാക്കുക 249 രൂപ മാത്രം. സപ്തംബര്‍ ഒമ്പതിന് പുതിയ പ്ലാന്‍ അവതരിപ്പിക്കും. 2 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാന്‍ ഇതോടെ ഉപഭോക്താക്കള്‍ക്കാകും.

റിലയന്‍സ് ഇന്‍ഡസ്ട്രസീന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് ജിയോയുടെ നിരക്കുകള്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. റിലയന്‍സ് ജിയോ ഒരു ജി.ബി ഡാറ്റ ഉപയോഗത്തിന് 50 രൂപയാണ് ഈടാക്കുന്നത്.

Related posts