ശബരിമല: ശബരിമലയിൽ 4ജി സൗജന്യ ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് സേവനങ്ങൾ ഒരുക്കി ബിഎസ്എൻഎൽ. ഇന്റർനെറ്റ് സേവനങ്ങളുടെ സാമ്പത്തിക ബാധ്യത വഹിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്.
പ്രതിദിനം 300 ടിബി ഇന്റർനെറ്റ് ഉപഭോഗമാണ് ശബരിമലയിൽ ഉണ്ടാകുന്നതെന്ന് ഡ്യൂട്ടി ഓഫീസർ സുരേഷ് അറിയിച്ചു. 2024 ഓഗസ്റ്റിൽ നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള 23 മൊബൈൽ സൈറ്റുകൾ 4 ജിയാക്കി നവീകരിച്ചിരുന്നു. ഇതിൽ 17 എണ്ണം സ്ഥിരം സൈറ്റുകളും ബാക്കിയുള്ളവ മണ്ഡല – മകരവിളക്ക് കാലത്തേക്കുള്ള താത്കാലിക സൈറ്റുകളുമാണ്.
കൂടാതെ ശബരിമലയിലെത്തുന്ന ഭക്തരുടെ ഫോണുകളിൽ സൗജന്യ വൈഫൈയും ബിഎസ്എൻഎൽ നൽകിവരുന്നു. അരമണിക്കൂറാണ് ഈ സേവനം ഉപയോഗിക്കാൻ കഴിയുന്നത്. സന്നിധാനത്ത് 18 പമ്പയിൽ 12 നിലയ്ക്കലിൽ 16 എണ്ണം വൈഫൈ പോയിന്റുുകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.
തിരുവല്ല മുതൽ സന്നിധാനം വരെ ഇതിനായി ഭൂഗർഭ കേബിൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ശബരിമല ഡ്യൂട്ടി ഓഫീസർ പറഞ്ഞു. 203232 എന്ന നമ്പറിൽ വിളിച്ചാൽ പമ്പയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമിൽ നിന്ന് അയ്യപ്പഭക്തർക്ക് വൈദ്യസഹായം ലഭിക്കും.