ന്യൂഡൽഹി: പ്രവർത്തനം തുടങ്ങി 17 വർഷം പിന്നിടുന്ന ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിൽ.
വിലകുറഞ്ഞ സ്മാർട്ട്ഫോൺ-സിം കാർഡ് കോംബോ ബണ്ടിൽഡ് ഓഫറാണ് ബിഎസ്എൻഎലിന്റെ പദ്ധതി. 2,500 രൂപയ്ക്കുള്ളിൽ ഹാൻഡ്സെറ്റ് നിർമിക്കാനായി മൊബൈൽ നിർമാതാക്കളായ മൈക്രോമാക്സ്, ലാവ തുടങ്ങിയ കമ്പനികളുമായി ബിഎസ്എൻഎൽ ചർച്ച തുടങ്ങി. എങ്കിലും, അവസാന വില എത്രയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന നിലപാടിലാണ് ബിഎസ്എൻഎൽ. എന്നാൽ, സാധാരണക്കാർക്കും വാങ്ങാൻ കഴിയുന്ന വിധത്തിലായിരിക്കും സ്മാർട്ട്ഫോണിന്റെ വില എന്ന് ഉറപ്പു നല്കുന്നുണ്ട്.