തൃശൂർ: രണ്ടുമാസമായി ശന്പളം ലഭിക്കാത്തതിനെതുടർന്ന് ബിഎസ്എൻഎൽ ഇൻഫ്രാസ്ട്രക്ചർ തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ശന്പളം ഇതുവരെ നൽകിയിട്ടില്ല. പല പ്രാവശ്യം ആവശ്യപ്പെട്ടപ്പോൾ മാനേജ്മെന്റ് ഓരോ തിയതികൾ മാറ്റിപ്പറഞ്ഞു വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ബാബു, സെക്രട്ടറി പി.ജെ.ജോസഫ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ഈ മാസം 31നകം ശന്പളം ലഭിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ തൃശൂർ എസ്എസ്എയിലെ ഇൻഫ്രാസ്ട്രക്ചർ തൊഴിലാളികൾ ജോലിയിൽനിന്നു വിട്ടുനിന്ന് സമരം ചെയ്യുമെന്നു വ്യക്തമാക്കി ജില്ലാ ഭാരവാഹികൾ കത്തു നൽകി. ്